Global block

bissplus@gmail.com

Global Menu

എസ്ബിഐക്ക് 30.2 ശതമാനം ലാഭവളര്ച്ച

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കും പൊതുമേഖല ബാങ്കുമായ എസ്ബിഐക്ക്  മൂന്നാം പാദത്തില്‍ 2910 കോടി രൂപയുടെ ലാഭം.  30.2 ശതമാനം ലാഭ വളര്‍ച്ചയാണ്  ഡിസംബറില്‍ അവസാനിച്ച ഇക്കാലയളവില്‍ ബാങ്ക് സ്വന്തമാക്കിയത്.മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2234 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം.

 പലിശ വരുമാനം, വിവിധ ഫീസുകള്‍, ജീവനക്കാര്‍ക്കായുള്ള ചെലവില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ എന്നിവയാണ് ലാഭം ഉയരാന്‍ സഹായകമായത്.

നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറച്ചതിനാല്‍ പലിശ വരുമാനത്തില്‍ 9.2 ശതമാനം വര്‍ധനയുണ്ടായി. മുന്‍ വര്‍ഷത്തെ 12,617 കോടിയില്‍ നിന്ന് 13,777 കോടിയായാണ് വര്‍ധന. വിവിധ ഫീസുകള്‍, കമ്മീഷന്‍ എന്നീ ഇനത്തിലുള്ള വരുമാനം 24.3 ശതമാനം വര്‍ധനയോടെ 5,237 കോടിയായി.

ബാങ്കിന്റെ  എന്‍ പി എ  4.90 ശതമാനമായി കുറഞ്ഞു. മുന്‍പ് ഇതേ കാലയളവില്‍  5.73 ശതമാനമായിരുന്നു നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 67,799 കോടിയില്‍ നിന്ന് 61,991 കോടിയായാണ് നിഷ്‌ക്രിയ ആസ്തി കുറഞ്ഞിരിക്കുന്നത്. മറ്റു ബാങ്കുകളെക്കാള്‍ ചാര്‍ജ്ജ്  എസ് ബി ഐ ഉയര്‍ത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

Post your comments