Global block

bissplus@gmail.com

Global Menu

കേരള ടൂറിസത്തിന് പസിഫിക് ഏഷ്യ ട്രാവല്‍ പുരസ്‌ക്കാരങ്ങള്‍

തിരുവനന്തപുരം: കേരള ടൂറിസത്തിന് രാജ്യാന്തരതലത്തില്‍ അംഗീകാരത്തിന്റെ സുവര്‍ണ മുദ്ര.  പ്രശസ്തമായ പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ(പാറ്റാ) രണ്ടു ഗോള്‍ഡ് അവാര്‍ഡുകളാണ് കേരള ടൂറിസം നേടിയത്.

ജക്കാര്‍ത്തയിലെ ഇന്തോനേഷ്യൻ  കണ്‍വെന്‍ഷന്‍ സെന്ററില്‍, വെള്ളിയാഴ്ച നടന്ന  പാറ്റാ വാര്‍ഷിക ട്രാവല്‍ മാര്‍ട്ടിന്റെ സമാപനദിനത്തില്‍ ടൂറിസം ഡയറക്ടര്‍ ശ്രീ യു.വി. ജോസ് കേരളത്തിനായി പാറ്റാ സി ഇ ഓ മരിയ ഹാര്‍ഡി മക്കാവു , ടൂറിസം ഓഫീസ് ഡയറക്ടര്‍  മരിയ ഹെലന എന്നിവരില്‍ നിന്ന് പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.

വിസിറ്റ് കേരള പദ്ധതിയുടെ പ്രചാരണത്തിനായി നിര്‍മ്മിച്ച ടെലിവിഷന്‍ പരസ്യ പരിപാടിയും കേരള ടൂറിസം ഇ-ന്യൂസ് ലെറ്ററുമാണ് കേരളത്തിന് സുവര്‍ണ നേട്ടം സമ്മാനിച്ചത്. ആഗോളതലത്തില്‍, 71 ടൂറിസം സംഘടനകളില്‍ നിന്നായി  212 എന്‍ട്രികളാണ് അവാര്‍ഡിനായി മല്‍സരിച്ചത്. പാറ്റ ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസം പങ്കാളികളുമായിരുന്നു.

ടൂര്‍ ഓപ്പറേറ്റര്‍മാരായ സ്‌പൈസ് ലാന്‍ഡ് ഹോളിഡേയ്‌സ്, കുറുപ്പത്ത് ഹെറിറ്റേജ്, കുമരകം ലേക്ക് റിസോര്‍ട്ട് എന്നിവരും കേരളത്തില്‍നിന്ന് ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുത്തു.  

പ്രചാരണ പരിപാടികള്‍ വിജയം നേടിയത് കൂട്ടായ പരിശ്രമം കൊണ്ടാണെന്നും കേരളത്തിനായി അവാര്‍ഡ് ഏറ്റുവാങ്ങിയത് അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നുവെന്നും ടൂറിസം ഡയറക്ടര്‍ ശ്രീ ജോസ്  പ്രതികരിച്ചു. നമ്മുടെ പദ്ധതികളും നയപരിപാടികളും ഉദ്ദേശിച്ച ഫലം നേടുന്നുവെന്ന് ഇതിലൂടെ വ്യക്തമാണെന്നും ശ്രീ ജോസ് പറഞ്ഞു. 

Post your comments