Global block

bissplus@gmail.com

Global Menu

മഹീന്ദ്രയും ഒലയും ഒരുമിക്കുന്നു

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയും രാജ്യത്തെ ഏറ്റവും വലിയ ഷെയേര്‍ഡ് ഗതാഗത സംവിധാനമായ ഒലയും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. രാജ്യവ്യാപകമായി 2018 ഓടെ 40,000 ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായിട്ടാണ്  മഹീന്ദ്രയും ഒലയും ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുന്നത് .

വാഹന വില്‍പ്പന, വായ്പ എന്നീ മേഖലകളിലായി 2600 കോടി രൂപയിലേറെ നേട്ടമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.  ഒലയുടെ  ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് ആകര്‍ഷകമായ മഹീന്ദ്ര-ഒല പാക്കേജിന്‍റെ നേട്ടങ്ങളാവും ഇതിലൂടെ ലഭ്യമാക്കുക.

മഹീന്ദ്ര കാറുകള്‍ക്ക് പ്രത്യേക വില, ആകര്‍ഷകമായ വായ്പകള്‍, തുടക്കത്തില്‍ പണമടക്കാതെയുള്ള വായ്പാ സൗകര്യം, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ലഭ്യമായവയില്‍ വെച്ച് ഏറ്റവും മികച്ച നിരക്കുകള്‍, സബ്സിഡിയോടു കൂടിയ ഇന്‍ഷൂറന്‍സ് പ്രീമിയം, അറ്റകുറ്റപ്പ്ണികള്‍ക്ക് സമഗ്രമായ പാക്കേജുകള്‍ എന്നിവയ്ക്കൊപ്പം ഒല സംവിധാനത്തില്‍ ആകര്‍ഷകമായ നേട്ടങ്ങളും ഇതിലൂടെ ലഭിക്കും. 

ഡ്രൈവര്‍മാരുടെ സൂക്ഷ്മ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുക എന്നതു കൂടിയാണ് രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ സഹകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 

Post your comments