Global block

bissplus@gmail.com

Global Menu

തലസ്ഥാനത്തെ ആദ്യ ഹിന്ദ്‌ലാബ്‌സ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ കീഴിലുള്ള ഹിന്ദ്‌ലാബ്‌സ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആന്‍ഡ്   സ്‌പെഷ്യാലിറ്റി  ക്ലിനിക്ക് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്ക്  എതിര്‍വശത്തുള്ള ട്രിഡ സോപാനം കോംപ്ലക്‌സില്‍  ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.

വാക്‌സിന്‍ യൂണിറ്റിന്റെ ഉദ്ഘാടനവും ടാക്‌സി- ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കുള്ള സൗജന്യ കാര്‍ഡുകളുടെ വിതരണവും ആരോഗ്യമന്ത്രി നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജ് പരിസരത്ത് ഓടു ഓട്ടോറിക്ഷാ-ടാക്‌സികളുടെ ഡ്രൈവര്‍മാര്‍ക്ക് രക്തപരിശോധന സൗജന്യമായി ലഭ്യമാക്കുന്നതിനാണ് കാര്‍ഡുകള്‍ നല്‍കിയത്.
ദേവസ്വം-വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്‌പെഷ്യാലിറ്റി ഒ.പി ക്ലിനിക് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ടെലി റേഡിയോളജി ഹബ്ബും  ഹിന്ദ് ലാബ്‌സ് ഫാര്‍മസിയും സാറ്റലൈറ്റ് കളക്ഷന്‍ സെന്ററും തുറന്നു. തലസ്ഥാനത്തെ ആദ്യ ഹിന്ദ്‌ലാബ്‌സ് ആണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

എച്ച്.എല്‍എല്‍ ലൈഫ്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍.പി.ഖണ്‌ഡേല്‍വാല്‍ ഹിന്ദ്‌ലാബ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ.ബാബു തോമസ് സ്വാഗതവും ടെക്‌നിക്കല്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഇ.എ.സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുന്നേരം  നാലു മുതല്‍ രാത്രി എട്ടു മണി വരെയും വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ ജനറല്‍ മെഡിസിന്‍, ഡയബറ്റോളജി, ഇഎന്‍ടി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി, ഓഫ്താല്‍മോളജി, പള്‍മണോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ് എീ വിഭാഗങ്ങളിലാണ് ക്ലിനിക്കുകളുള്ളത്.

പ്രതിവര്‍ഷം 2.9 ലക്ഷം കോടി രൂപയുടെ ലബോറട്ടറി പരിശോധനകള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ ആരോഗ്യപരിപാലനം ഉറപ്പുവരുത്തുക എ ലക്ഷ്യത്തോടെ മരുന്നുകളും പരിശോധനകളും 20 മുതല്‍ 90 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ എച്ച്എല്‍എല്‍ ലഭ്യമാക്കും. പത്തുകോടി രൂപ ചെലവിലാണ് തിരുവനന്തപുരത്തെ ഹിന്ദ്‌ലാബ്‌സ് സജ്ജീകരിച്ചിരിക്കുന്നത്. 

Post your comments