Global block

bissplus@gmail.com

Global Menu

കുറച്ച് ദൂരത്തേക്കുള്ള യാത്രകൾ കുറഞ്ഞ സമയത്തിനുള്ളിൽ

തിരുവനന്തപുരം:  ഹ്രസ്വദൂര ട്രെയിൻ യാത്രകൾക്ക് ടിക്കറ്റ് മുൻകൂട്ടി എടുക്കുന്നവർ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ യാത്ര ചെയ്യണമെന്ന നിബന്ധന റയിൽവെ കർശനമാക്കുന്നു .

199 കിലോമീറ്റര്‍ വരെയുള്ള ദൂരങ്ങൾക്കാണ് റെയിൽവേ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകൾ  അനുവദിച്ചിട്ടുള്ളത് . അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യണമെന്ന നിർബന്ധന ടിക്കറ്റിൽ ഉൾപ്പെടുത്തിയാണ് നിയമം കർശനമാക്കുന്നത്  .

ഈ ഉത്തരവ് അനുസരിച്ച് മൂന്നുമണിക്കൂറിനുള്ളിലോ അല്ലെങ്കിൽ ആദ്യ വണ്ടിയിലോ യാത്രചെയ്യണം എന്നാണ് പുതിയ നിർദേശം .  ഇതിന്  മുൻപും ഈ നിർദ്ദേശം ഉണ്ടായിരുന്നു എങ്കിലും ടിക്കറ്റിൽ രേഖപ്പെടുത്താതിരുന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു .

പഴയ ടിക്കറ്റിൽ  അര്‍ധരാത്രിവരെ ടിക്കറ്റ് ഉപയോഗിക്കാം എന്നാണ് രേഖപ്പെടുത്തിയിരുന്നത് .  കഴിഞ്ഞ മാർച്ചിലാണ്‌ ഇതു സംബന്ധിക്കുന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നത് .

200 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് ഇത് ബാധകമല്ല . പുതുക്കിയ ട്രെയിൻ ടിക്കറ്റുകൾ റെയിൽവേ നൽകി തുടങ്ങിയിട്ടുണ്ട് . 

Post your comments