Global block

bissplus@gmail.com

Global Menu

ഒരു രൂപയ്ക്ക് ഒരു ജിബി ഡാറ്റ

ന്യൂഡല്‍ഹി: സ്വാകാര്യ ടെലികോം സേവനദാതാക്കളുടെ ഇന്റർനെറ്റ് ഡാറ്റ പ്ലാനുകളെ വെല്ലുന്ന പദ്ധതിയുമായി പൊതുമേഖലാ സേവനദാതാക്കളായ ബി എസ് എൻ എൽ പുതിയ ഡാറ്റ പ്ലാൻ അവതരിപ്പിച്ചു. 

റിലയന്‍സ് ജിയോയുടെ ഏറ്റവും കുറഞ്ഞ നിരക്കിനെ പോലും വെല്ലുന്നതാണ് ബി എസ് എൻ എൽ പുതിയ ഡാറ്റ നിരക്ക് . 1 ജിബി ഡാറ്റ ബ്രോഡ്ബാന്‍ഡ് ബി.എസ്.എന്‍.എല്‍ നല്‍കുക വെറും ഒരു രൂപയ്ക്കായിരിക്കും .

പുതിയ പ്ലാന്‍ സപ്തംബര്‍ 9 മുതല്‍ നടപ്പിലാകും  .പുതിയ പ്ലാൻ നിലവിൽ വന്നാൽ  പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം ആയിരിക്കും. അതായതു ഒരു രൂപയിലും കുറഞ്ഞ നിരക്കിലായിരിക്കും  1  ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുക .

ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് ബി.എസ്.എന്‍.എല്‍ പ്രതീക്ഷിക്കുന്നത് . 2 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ ഇതോടെ ഉപഭോക്താക്കള്‍ സാധിക്കും .

ആറ് മാസത്തേയ്ക്കാണ് പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനുശേഷം 499 രൂപയുടെ പ്ലാനിലേയ്ക്ക് മാറാവുന്നതാണ് . റിലയന്‍സ് ജിയോ ഒരു ജി.ബി ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുന്നത്. 

Post your comments