Global block

bissplus@gmail.com

Global Menu

എൽ ഐ സി ഒറ്റ തവണ ബോണസ് നൽകുന്നു

മുംബൈ : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ അറുപതാം വാർഷികം പ്രമാണിച്ച്  പോളിസി ഉടമകൾക്ക് ഒറ്റ തവണ ബോണസ് നല്കാൻ തീരുമാനിച്ചു . 12 ലക്ഷം ഗ്രൂപ്പ് പോളിസി ഉടമകൾക്കും, 29 കോടി പോളിസി ഉടമകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും .

 ഈ വർഷം മാർച്ച് 31 നും സപ്തംബർ 1 നും ഇടയിൽ പ്രീമിയം അടച്ചു പുതുക്കിയിട്ടുള്ള  പോളിസികൾക്കാണ് ബോണസ് ലഭിക്കുക . ഒരു ലക്ഷം രൂപയ്ക്ക് 6000 രൂപയാണ് ബോണസ് ആയി  ലഭിക്കുക.  

മാർച്ച് 31 ന് പ്രീമിയം അടയ്ക്കാതിരുന്ന പോളിസികളും പ്രീമിയം അടച്ചുപുതുക്കിയാൽ ബോണസ് ലഭിക്കും . ആയിരം രൂപയ്ക്ക്അഞ്ചു രൂപ മുതൽ 60 രൂപ വരെ ബോണസ് നൽകാനാണ്  ലൈഫ് ഇൻഷുറൻസ് കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത് .

2015 മാർച്ച് 31-നകമുള്ള പോളിസികൾക്ക് കുറഞ്ഞ  ബോണസായിരിക്കും ലഭിക്കുക എന്നാൽ 1986 മാർച്ച് 31നു മുൻപുള്ള  പോളിസികൾക്കാണ് പരമാവധി ബോണസായ 6,000 രൂപ ലഭിക്കുക .ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭത്തിന്റെ 95 ശതമാനവും പോളിസി ഉടമകൾക്കാണ് ലഭിക്കുന്നത് .

കഴിഞ്ഞ സമ്പത്തിക വർഷം 34,283 കോടി രൂപയാണ്  ബോണസ് ഇനത്തിൽ പോളിസി ഉടമകൾക്ക് ലഭിച്ചത് . പോളിസിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍  മെച്യൂരിറ്റി തുകയോട് ചേര്‍ത്താണ് ബോണസ് ലഭിക്കുക.

Post your comments