Global block

bissplus@gmail.com

Global Menu

സംസ്ഥാനത്ത് ഫയര്‍ ഹൈഡ്രന്റുകള്‍ നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്  തീപിടിത്തം തടയുന്നതിനായി എല്ലാ നഗരങ്ങളിലും ഫയര്‍ ഹൈഡ്രന്റുകള്‍  നിര്‍ബന്ധമാക്കാന്‍ ഫയര്‍ഫോഴ്സ് ഉന്നതതല യോഗത്തിൽ ധാരണയായി .തിരുവനന്തപുരത്തെ  വസ്ത്രശാല ഗോഡൗണില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഫയര്‍ ഫോഴ്സ് ഉന്നതതല യോഗം വിളിച്ചത് .

തിരുവനന്തപുരം ചാല, എറണാകുളം സെന്‍ട്രല്‍ മാര്‍ക്കറ്റ്, കോഴിക്കോട് മിഠായി തെരുവ് തുടങ്ങിയ സ്ഥലങ്ങളിൽ ഫയര്‍ ഫോഴ്സിന്റെ വിദഗ്ദ്ധ സംഘം പഠനം  നടത്തും . തീപിടുത്തമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളെ ക്കുറിച്ചു സംഘം  വിദഗ്ദ്ധ  പദ്ധതി തയ്യാറാക്കും .

നഗരങ്ങളിലെ കെട്ടിടങ്ങളില്‍ റിസ്ക് അസസ്മെന്റ് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി . സംസ്ഥാനത്തെ  പ്രധാന നഗരങ്ങളിലെ കെട്ടിടങ്ങളുടെ സുരക്ഷാ സംവിധാനം പരിശോധിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ ഭരണകൂടുങ്ങള്‍ക്ക് കൈമാറാനും നിർദ്ദേശം നൽകി .

തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സുരക്ഷാ പ്റൊട്ടോക്കാള്‍ തയ്യാറാക്കാനുള്ള  പ്രത്യേക സമതിയെ ക്കുറിച്ചും യോഗത്തിൽ  ധാരണയായി . 

Post your comments