Global block

bissplus@gmail.com

Global Menu

അന്താരാഷ്ട്ര റോമിങ്ങുമായി വോഡഫോണ്‍

കൊച്ചി: വിദേശയാത്ര നടത്തുമ്പോൾ ഇനി മുതൽ ഫോൺ കണക്ടിവിറ്റി പ്രശ്നങ്ങളും, റോമിങ് ചാർജുകളെക്കുറിച്ചും ആശങ്കപ്പെടണ്ട. വോഡഫോണ്‍ ഇന്ത്യയിൽ അന്താരാഷ്ട്ര റോമിങ് പദ്ധതി അവതരിപ്പിച്ചു.

സൗജന്യ ഇന്‍കമിങ് കോളുകള്‍, മിനിറ്റിന് വെറും ഒരു രൂപ നിരക്കില്‍ ഔട്ട് ഗോയിങ് കോളുകള്‍, ഒരു രൂപ നിരക്കില്‍ ഡാറ്റാ എം.ബി പ്ലാൻ എന്നിവയെല്ലാം പുതിയ റോമിങ് പദ്ധതിക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട് .

യു.എ.ഇ., സിംഗപൂര്‍, അമേരിക്ക, യു.കെ., ചൈന, ജര്‍മ്മനി, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ  34 രാജ്യങ്ങളില്‍ റോമിങ് സൗകര്യങ്ങൾ ലഭ്യമായിരിക്കും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു പുറമെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഇത്തരത്തിലൊരു പദ്ധതി ലഭ്യമാക്കുന്ന ആദ്യ മൊബൈൽ  സേവന ദാതാവാണ് വോഡഫോണ്‍.

യാത്രയ്ക്ക് 120 ദിവസം മുൻപ് വരെ ഈ പദ്ധതിക്കായി ബുക്കു ചെയ്യാം .വിദേശയാത്രകൾ നടത്തുമ്പോൾ പ്രതിദിനം 500 രൂപ നിരക്കിൽ വോഡാഫോണിന്റെ റോമിങ് സൗകര്യങ്ങൾ ലഭ്യമാകും. 

Post your comments