Global block

bissplus@gmail.com

Global Menu

മോട്ടോ ജി4 പ്ലേ ഇന്ത്യൻ വിപണിയിലേക്ക്

ന്യൂഡൽഹി : മോട്ടറോള സ്‍മാര്‍ട്ട്ഫോണ്‍ ശ്രേണിയിൽ നിന്നും പുതിയൊരു സ്‍മാര്‍ട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയില്‍ എത്തുന്നു. മോട്ടോ ജി4 പ്ലേ ആണ് വിപണിയിൽ എത്തുന്നത്. സെപ്‌റ്റംബര്‍ ആറിനാണ് മോട്ടോ ജി4 പ്ലേ ഇന്ത്യൻ വിപണിയിലെത്തുന്നത്.

5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയുള്ള ഫോണിൽ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മാലോ ഒ എസ് ആണുള്ളത്. 2 ജിബി റാം ഉള്ള മോട്ടോ ജി4 പ്ലേയ്ക്ക് 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആണുള്ളത് .

അഞ്ച് എംപി മുൻ ക്യാമറയും  എട്ട് എംപി  പിൻ ക്യാമറയുമാണ് മറ്റൊരു സവിശേഷത. ഡ്യുവല്‍ സിം,1.4 ജിഗാഹെര്‍ട്സ് ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ എന്നിവയാണ് പ്രധാന സവിശേഷതകൾ .

ഇത് കൂടാതെ 4ജി, എല്‍ടിഇ, ത്രീജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ കണക്‌ടിവിറ്റി ഓപ്‌ഷനുകളുമുണ്ട്. 2800 എംഎഎച്ച്‌ ബാറ്ററിയാണ് മോട്ടോ ജി4 പ്ലേയ്ക്കുള്ളത് .

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ഫോണിന്റെ വിവരങ്ങൾ മോട്ടോറോള നൽകിയത് . മോട്ടോ ജി4 പ്ലേ യുടെ വിലയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 10000 രൂപയായിരിക്കും ഇന്ത്യയിലെ വില എന്നാണ് പ്രതീക്ഷിക്കുന്നത് . ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ വഴിയായിരിക്കും മോട്ടോ ജി4 പ്ലേ ലഭ്യമാക്കുക .

Post your comments