Global block

bissplus@gmail.com

Global Menu

വിദ്യാർത്ഥികൾക്ക് എസ് ഐ ബിയുടെ സ്‌കോളര്‍ഷിപ്പ്

തൃശ്ശൂർ : സാമ്പത്തികമായി കഴിവില്ലാത്ത മിടുക്കരായ വിദ്യാർത്ഥികളുടെ പഠനത്തിനായി  സൗത്ത് ഇന്ത്യന്‍ ബാങ്ക് കോളേജ് വിദ്യാർത്ഥികൾക്ക്  'എസ്‌ ഐ ബി സ്‌കോളര്‍' സ്‌കോളര്‍ഷിപ്പ്  നല്‍കുന്നു.

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ ബിടെക്/ബിഇ, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിവിഎംഎസ്, ബിഫാം, ബിഎസ്‌സി (നഴ്‌സിങ്), ബിഎസ്‌സി (അഗ്രി) മറ്റ് ബിരുദ കോഴ്‌സുകൾ  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

 കുടുംബത്തില്‍ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ളവര്‍, ബിപിഎല്‍  പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ എന്നിവർക്കാണ് സ്‌കോളര്‍ഷിപ്പിന് അർഹത . 2015 - 2016 വർഷത്തിൽ പ്ലസ്ടു പൂർത്തിയാക്കിയ 80 ശതമാനം മാർക്കിൽ കുറയാത്ത വിദ്യാർത്ഥികൾക്ക് ആയിരിക്കും ഇതിനുള്ള അവസരം .

14 ജില്ലകളില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികളെ വീതം സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കും. ട്യൂഷന്‍ഫീസ് പൂര്‍ണ്ണമായും ബാങ്ക് നല്‍കും. കോഴ്‌സ് കാലാവധി തീരും വരെ പ്രതിമാസം 4,000 രൂപ മറ്റു ചിലവുകൾക്കായും നൽകും . കൂടുതൽ വിവരങ്ങള്‍ക്ക്  www.southindianbank.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ് .

Post your comments