Global block

bissplus@gmail.com

Global Menu

ഓൺലൈൻ ട്രെയിൻ ടിക്കറ്റ്, അമിത സർവീസ് ചാർജ് ഇനിയില്ല

ന്യൂഡൽഹി:  ഇന്ത്യൻ റയിൽവെയുടെ ഓൺലൈൻ ടിക്കറ്റ് സംവിധാനം വളരെ സഹായകരം ആണെങ്കിലും, അമിതമായി ഈടാക്കുന്ന സർവീസ് ചാർജിനെ സംബന്ധിച്ച്‌ പരാതികൾ മുൻപും ഉയർന്നിട്ടുണ്ട് .

ഈ പരാതി അവസാനിപ്പിക്കാനാണ് സർക്കാർ പുതിയ നയം സ്വീകരിച്ചത്.  ഇന്ത്യൻ റയിൽവെയുടെ ഓൺലൈൻ റിസർവേഷന് അമിത സർവീസ് ചാർജ് ഈടാക്കുന്നത് നിർത്തലാക്കാൻ സർക്കാർ നിർദ്ദേശം നൽകി.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളുഴുള്ള സർവീസ് ചാർജ് കുറയ്ക്കൻ  റയിൽവേയ്ക്ക്  സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട് . ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലൂടെ 600 കോടിയോളം രൂപയാണ്ഐആര്‍സിടിസിക്കു പ്രതിവർഷ വരുമാനം . 14 ലക്ഷത്തോളം  ട്രെയിൻ ടിക്കറ്റുകളാണ് ഓരോ വർഷവും  ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നത്.

അഥവാ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ  ക്യാൻസൽ ചെയ്താൽ പകുതിയിലേറെ തുകയാണ് പിഴയായി ചുമത്തുന്നത് . ബി എസ് എൻ എൽ, ബാങ്കുകൾ , എയർ ഇന്ത്യ ഇവയ്ക്കെല്ലാം സർവീസ് ചാർജ് ഈടാക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്

Post your comments