Global block

bissplus@gmail.com

Global Menu

വിമാന ടിക്കറ്റിന് ഇ എം ഐ സൗകര്യം

ന്യൂഡല്‍ഹി: വിമാന യാത്രാ ടിക്കറ്റ് എടുക്കാൻ മുഴുവൻ തുകയും കയ്യിൽ ഇല്ല എങ്കിൽ ഇനി വിഷമിക്കേണ്ട. വിമാന യാത്രാ ടിക്കറ്റുകളുടെ തുക ഇനി തവണകളായി (ഇഎംഐ )അടയ്ക്കാം. എയര്‍ അറേബ്യയാണ് യാത്രക്കാർക്കായി ഇത്തരത്തിൽ ഒരു അവസരം ഒരുക്കുന്നത് . ഇന്ത്യൻ യാത്രികർക്ക് ടിക്കറ്റിന്റെ തുക കൃത്യമായ മാസതവണകളായി അടയ്ക്കാവുന്നതാണ്.

ഇപ്പോൾ ഷാർജയിൽ നിന്നും മുംബൈ, ഗോവ, ന്യൂഡൽഹി,ചെന്നൈ, ജയ്‌പൂർ, ബാംഗ്ലൂർ ,ഹൈദ്രാബാദ്, അഹമ്മദാബാദ്, നാഗ്പൂർ, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ,കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 115 പ്രതിവാര സര്‍വീസുകളാണ് എയര്‍ അറേബ്യയ്ക്ക് ഉള്ളത്. എച്ച്‌ഡിഎഫ്സി ബാങ്ക്,ആക്സിസ് ബാങ്ക്,എസ്ബിഐ, കോട്ടക് മഹേന്ദ്ര ബാങ്ക് ഇൻഡസ് ഇൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് എയർ അറേബ്യയുടെ ഇ എം ഐ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും .

ടിക്കറ്റ് റിസർവ്വ് ചെയ്തതിനു ശേഷം വെബ്‌സൈറ്റിലെ "പേ വിത്ത് ഇ എം ഐ " എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്, അപ്പോൾ ലഭ്യമാകുന്ന വിവരങ്ങൾക്ക് അനുസരിച്ച് തവണ വ്യവസ്ഥയുടെ കാലാവധി നിശ്‌ച്ചയിക്കാവുന്നതാണ്. 

എല്ലാ മാസവും ക്രെഡിറ്റ് കാർഡ് വഴി തവണ അടയ്ക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾ എയർ അറേബ്യയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ് .

Post your comments