Global block

bissplus@gmail.com

Global Menu

ഇന്ത്യയിൽ 50 വിമാനത്താവളങ്ങൾ വരുന്നു

ന്യൂഡൽഹി : ഇന്ത്യയിൽ മൂന്നു വർഷത്തിനുള്ളിൽ 50 വിമാനത്താവളങ്ങള്‍ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കുന്നു . ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യോമയാന വിപണി വികസിപ്പിക്കുക എന്ന  ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു പദ്ധതി ഒരുക്കുന്നത്.

ആദ്യഘട്ടത്തിൽ പത്ത് വിമാനത്താവളങ്ങൾ അടുത്തവർഷത്തോടെ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിക്ഷേപകരെ ആകർഷിക്കാനും രാജ്യത്തിനകത്തെ പ്രാദേശിക ബന്ധം വിപുലമാക്കാനും ഇതിലൂടെ സാധിക്കും .

ഇന്ത്യയിൽ പ്രവർത്തന രഹിതമായി കിടക്കുന്ന 30 വിമാനത്താവളങ്ങളും 400 ഓളം എയർസ്ട്രിപ്പുകളും ഉണ്ട്. ഇത്തരത്തിലുള്ളവ ഈ പദ്ധതിയുടെ ഭാഗമായി പുനരാരംഭിക്കാനും പദ്ധതിയുണ്ട് . അമരാവതി, രത്‌നഗിരി, ജാല്‍ഗണ്‍, നാസിക്ക് അടക്കമുളള പത്ത് എയര്‍സ്ട്രിപ്പുകളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക . 

വിമാനത്താവള നിർമ്മാണത്തിന്റെ 80 ശതമാനം ചെലവും സംസ്ഥാന സർക്കാർ ആയിരിക്കും വഹിക്കുക. ഇത്തരത്തിൽ വ്യോമയാന മേഖല വിപുലപ്പെടുത്തുന്നതോടെ കൂടുതൽ യാത്രക്കാരെ വ്യോമയാന മേഖലയിലേക്ക് ആകർഷിക്കാൻ  കഴിയുമെന്നും കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു. 

Post your comments