Global block

bissplus@gmail.com

Global Menu

സ്‌പൈസസ് റൂട്ട് ഭക്ഷ്യമേളയോടൊപ്പം പ്രദേശിക 'മാസ്റ്റര്‍ ഷെഫ് മത്സരവുമായി കേരള ടൂറിസം

തിരുവനന്തപുരം: സ്‌പൈസസ് റൂട്ട് ഭക്ഷ്യമേളയുടെ മുന്നോടിയായി നാട്ടിലെ വിഭവങ്ങള്‍ക്കു വേണ്ടിയും കേരളാ ടൂറിസം മത്സരവേദി ഒരുക്കുന്നു.  കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടുവരെ നടക്കുന്ന പ്രാദേശിക മത്സരങ്ങളുടെ യോഗ്യതാ റൗണ്ടിലേക്ക് കേരള ടൂറിസം അപേക്ഷ ക്ഷണിച്ചു.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ തനത് പാചകകല അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ  പാചകവൈദഗ്ധ്യം കണ്ടെത്തുന്നതിനുകൂടിയാണ്  സ്വദേശി പാചകവിദഗ്ധര്‍ക്കായി ഈ മത്സരം നടത്തുന്നത്.

പ്രമുഖ പാചകവിദഗ്ധര്‍ അടങ്ങിയ വിധി നിര്‍ണയ സമിതി തെരഞ്ഞെടുക്കുന്നവര്‍. ബോള്‍ഗാട്ടി പാലസ് ആന്‍ഡ് റിസോര്‍ട്ട്‌സില്‍  നടക്കുന്ന ഫൈനലില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ നടക്കുന്ന സ്‌പൈസ് റൂട്ട് ഭക്ഷ്യമേളയുടെ അവസാനദിവസമാണ് ഫൈനല്‍. പ്രൊഫഷണല്‍, അമച്വര്‍ പാചക തല്പരര്‍ക്കുകൂടി  പങ്കെടുക്കാവുന്ന മത്സരത്തിലെ  ഫൈനലിസ്റ്റുകള്‍ക്ക് 31 രാജ്യങ്ങളില്‍നിന്ന് സ്‌പൈസസ് റൂട്ട് മേളയില്‍ പങ്കെടുക്കാനെത്തുന്ന പാചകവിദഗ്ധരുമായി ഇടപഴകാന്‍ സാധിക്കും.

കേരളാ ടൂറിസം വൈബ്‌സൈറ്റില്‍നിന്ന്  (www.keralatourism.org) ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ അപേക്ഷകരുടെ ഏറ്റവും അടുത്തുള്ള മത്സരകേന്ദ്രത്തിലേക്ക് ഓഗസ്റ്റ് 27നുള്ളില്‍ ഇ-മെയിലായി അയക്കേണ്ടതാണ്.  ഭക്ഷ്യമേളയുടെ നിബന്ധനകളടക്കമുള്ള കൂടുതൽ വിശദാംശങ്ങള്‍ കേരള ടൂറിസം വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. 

Post your comments