Global block

bissplus@gmail.com

Global Menu

വോഡഫോണ്‍ കണക്ഷന് ആധാര്‍ നമ്പര്‍ മാത്രം മതി

തിരുവനന്തപുരം: ആധാര്‍ നമ്പറും വിരലടയാളവും  നല്‍കിയാല്‍ ഇനി വോഡഫോണിന്‍റെ പുതിയ കണക്ഷന്‍. രാജ്യത്തെ 4500ല്‍പരം വോഡഫോണ്‍ സ്റ്റോറുകളിലും മിനി വോഡഫോണ്‍ സ്റ്റോറുകളിലും പുതിയ കണക്ഷനുകള്‍ക്കായി എത്തുന്ന ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ പുതിയ കണക്ഷനില്‍ സംസാരിച്ചു തുടങ്ങാം.

ആഗസ്റ്റ് 24ന് നിലവില്‍ ഈ വരുന്ന ഈ പുതിയ രീതി പ്രകാരം പേപ്പറുകള്‍ കുറച്ച് പരിസ്ഥിതി സംരക്ഷിക്കുകയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുകയും ചെയ്യുക എന്നതാണ് ഇതുവഴി വോഡഫോണ്‍ ലക്ഷ്യം വെക്കുന്നത്. പുതിയ കണക്ഷനുകള്‍ ആക്ടിവേറ്റു ചെയ്യുന്നതിനുള്ള സമയം ഗണ്യമായി കുറക്കാന്‍ ഇ-കെവൈസി സംവിധാനത്തിനു കഴിയും. പവ്വര്‍കട്ടുകള്‍, രേഖകള്‍ കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട്, ഫോട്ടോ കോപ്പി എടുക്കാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയ്ക്കും ഇതുവഴി പരിഹാരമാവും.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യതയും രഹസ്യാത്മകതയും ഉറപ്പാക്കാനും ഇതു സഹായിക്കും പുതിയ കണക്ഷനായുള്ള കാത്തിരിപ്പ് ഇല്ലാതാക്കാനും കൂടുതല്‍ മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ പ്രധാനം ചെയ്യാനും ഇതു സഹായിക്കും. 
    
ഇ-കെവൈസി ഉപയോഗിച്ച് ആക്ടിവേഷന്‍ നടത്താന്‍ ചെറുകിട കച്ചവടക്കാരെ സഹായിക്കുന്ന ഒരു പ്രത്യേക ആപ്പ് വോഡഫോണ്‍ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Post your comments