Global block

bissplus@gmail.com

Global Menu

പൊതുബജറ്റ് ജനുവരിയിൽ പ്രതീക്ഷിക്കാം

ന്യൂഡൽഹി : അടുത്ത സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് ഒരു മാസം മുൻപേ  അവതരിപ്പിക്കുന്ന കാര്യം സര്‍ക്കാർ  പരിഗണനയില്‍. ഇപ്പോൾ ബജറ്റ് അവതരിപ്പിക്കാറുള്ളത് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനത്തിലാണ്. ബ്രിട്ടീഷ് ഭരണകാലത്തെ പാരമ്പര്യമാണ് ബജറ്റ് അവതരണത്തിൽ ഇപ്പോഴും പിൻതുടരുന്നത്.

ജനുവരി 31നായിരിക്കും അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി അവസാനം ബജറ്റ് അവതരിപ്പിച്ചാല്‍ മാര്‍ച്ച് 31നകം ധനകാര്യ ബില്‍ പാസാക്കാം എന്നാണു കേന്ദ്രഗവൺമെന്റ് കരുതുന്നത്.

സാമ്പത്തിക നയത്തിലും, വികസന ഫണ്ടുകളുടെ കാര്യത്തിലും ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക റെയില്‍വേ ബജറ്റ് ഉണ്ടാകില്ലെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന് ഭരണഘടന പ്രത്യേക തീയതി നിര്‍ദേശിച്ചിട്ടില്ല. ധനകാര്യവര്‍ഷത്തിൽ മാറ്റം വരുത്താനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.

ഇപ്പോൾ പിന്തുടരുന്ന ഏപ്രില്‍ - മാർച്ച്  ഒഴിവാക്കി ഇതു ജനുവരി- ഡിസംബര്‍ ആക്കുന്നതിനാണ് ആലോചന. ബജറ്റ് അവലോകനത്തിനെ സംബന്ധിക്കുന്ന അന്തിമ തീരുമാനം വൈകാതെതന്നെ ഉണ്ടാകും .

Post your comments