Global block

bissplus@gmail.com

Global Menu

ഫെഡ്‌ മൊബൈലിന്റെ റഫർ എ ഫ്രണ്ട് ക്ലിക്ക് ചെയ്യൂ, റിവാർഡ് നേടാം

കൊച്ചി : ഫെഡറൽ ബാങ്കിന്റെ മൊബൈൽ ആപ്പ് ആയ ഫെഡ്‌ മൊബൈൽ വഴി റിവാർഡ് നേടാൻ അവസരം ഒരുങ്ങുന്നു. ഫെഡറൽ ബാങ്കിന്റെ ഫെഡ്‌ മൊബൈൽ സുഹൃത്തുക്കൾക്കോ, ബന്ധുക്കൾക്കോ നിർദ്ദേശിച്ചാൽ ബാങ്ക് ഇടപാടുകാർക്ക് റിവാർഡ് നൽകുന്നു .

റഫർ എ ഫ്രണ്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വളരെ ലളിതമാണ്. ഫെഡ്‌മൊബൈൽ ആപ്പ്ളിക്കേഷന്റെ ഹോം പേജിൽ നിന്നും റഫർ എ ഫ്രണ്ട് ക്ലിക്ക് ചെയ്താൽ ഫെഡ് മൊബൈൽ ആപ്പിന്റെ ലിങ്ക് ലഭ്യമാകും. 

ഈ ലിങ്ക് മറ്റുള്ളവർക്ക് കൈമാറാവുന്നതാണ്. ഫെയിസ്ബുക്ക്, വാട്സ്ആപ്പ്, ഇ-മെയിൽ തുടങ്ങിയവയിലൂടെ ലിങ്ക് കൈമാറാം. ഫെഡ്‌ മൊബൈൽ ലിങ്ക് ലഭിച്ച വ്യക്തി ആപ്പ് ഡൗൺലോഡ് ചെയ്‌ത് ആദ്യത്തെ ഇടപാട് നടത്തിയാൽ ലിങ്ക് അയച്ച വ്യക്തിക്ക് 50 രൂപയാണ് ലഭിക്കുക. ഇത്തരത്തിൽ 250 രൂപ വരെ റിവാർഡ് ലഭിക്കാൻ ഫെഡറൽ ബാങ്ക് അവസരമൊരുക്കുന്നു.

ഫെഡ് മൊബൈൽ ആപ്പിലൂടെ ബാങ്കിംഗ് ഇടപാടുകൾ അനായാസം നടത്താവുന്നതാണ്. റീച്ചാർജ്ജ് ചെയ്യാനും, ബില്ലുകൾ അടയ്ക്കാനും,ബാങ്കില്‍ നിന്നു പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കാനും ഈ ആപ്പ് ഏറെ സഹായകമാണ്.

 ഇത്തരത്തിൽ ബാങ്കിംഗ്  ഇടപാടുകൾ ലഘൂകരിക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ഫെഡറൽ ബാങ്ക് വരിക്കാരാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത് .

Post your comments