Global block

bissplus@gmail.com

Global Menu

ഡബിൾ ഡെക്കർ ട്രെയിൻ ഉ​​ദ​​യ് കേരളത്തിലേക്ക്

കൊച്ചി : ഇന്ത്യൻ റയിൽവേയുടെ സൂപ്പർഫാസ്റ്റ് ഡബിൾ ഡെക്കർ ട്രെയിൻ ഉ​​ദ​​യ് കേരളത്തിലേക്ക് എത്തുന്നു . തി​​രു​​വ​​ന​​ന്ത​​പു​​രം-​​ചെ​​ന്നൈ റൂ​​ട്ടി​​ലാ​​കും ട്രെയിൻ സ​​ര്‍വീ​​സ് ന​​ട​​ത്തു​​ക.

മണിക്കൂറിൽ 110 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. 11 മുതൽ 12 ബോ​​ഗി​​കൾ വരെ ഉണ്ടാകും . ഇത് പൂർണ്ണമായും ശീതികരിച്ച ചെ​​യർ  കാ​​ര്‍ ബോഗികളായിരിക്കും . ഡ​​ബി​​ൾ ഡെ​​ക്ക​​ർ ട്രെയിനുകൾക്ക്  4366 സെ​​ന്‍റീ​​മീ​​റ്റ​​ർ ഉ​​യ​​ര​​മു​​ണ്ടാ​​കും ഓരോ ബോഗിയിലും 120  സീറ്റുകൾ  വീതം ഉണ്ടാകും .

കോട്ടയം വഴിയായിരിക്കും ഉദയ് സർവീസ് നടത്തുക. പ​​ഞ്ചാ​​ബി​​ലെ ക​​പു​​ർ​​ത്ത​​ല റെയിൽ ​ കോ​​ച്ച് ഫാക്ടറിയി​​ലാ​​ണ് കോ​​ച്ചു​​ക​​ൾ രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്യു​​ന്ന​​ത്. ഒക്ടോബർ മുതൽ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ആരംഭിക്കും . ഉദയ് സർവീസ് ആരംഭിച്ചു  കഴിഞ്ഞാൽ 15 മണിക്കൂർ കൊണ്ട് ചെന്നൈയിൽ എത്താൻ കഴിയും .

ആ​​ഴ്ച്ച​​യി​​ല്‍ ര​​ണ്ടു ദി​​വ​​സ​​മാ​​യി​​രി​​ക്കും ഡബിൾ ഡെക്കർ ട്രെ​​യിൻ സ​​ര്‍വീ​​സ് നടത്തുക . വൈകുന്നേരം ഏഴു മണിക്ക് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ യാത്ര  ആരംഭിക്കും . ക​​ഴി​​ഞ്ഞ റെയിൽ​വേ ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പ​​നത്തിലായിരുന്നു ഡബിൾ ഡെക്കർ ട്രെയിൻ കേരളത്തിന് അനുവദിച്ചത് .

Post your comments