Global block

bissplus@gmail.com

Global Menu

ഓണത്തിന് വിഷരഹിത പച്ചക്കറികൾ

കൊ​​ച്ചി:  ഓണത്തിന് മലയാളിക്ക് വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാം. ഓണത്തിന് കേരളത്തിലെ കർഷകരിൽ നിന്ന് ലഭിക്കുന്ന 83,000 മെ​​ട്രി​​ക് ട​​ണ്‍ പ​​ച്ച​​ക്ക​​റികളാണ് വിൽപ്പനയ്ക്ക് എത്തുക.

സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ഒന്നായി ശേഖരിച്ച് ഒരേ പോലെ എല്ലായിടത്തും വിതരണം ചെയ്യാനാണ്‌ കൃഷി വകുപ്പ് പദ്ധതിയിടുന്നത്. ഇടുക്കിയിലെ കാന്തല്ലൂർ പച്ചക്കറികൾക്ക് പുറമേ  മറ്റു കുടുംബശ്രീ യൂണിറ്റുകളിൽനിന്നും, സന്നദ്ധ സംഘടകളിൽനിന്നും, സ്വകാര്യ വ്യക്തികളിൽ നിന്നും പച്ചക്കറികൾ ശേഖരിക്കും .

പച്ചക്കറി വിൽപ്പനയ്ക്കായി 1350 സ്റ്റാ​​ളു​​ക​​ളാ​​ണ് ഈ ​​ഓ​​ണ​​ത്തി​​നു ​കൃഷിവകുപ്പ് തു​​റ​​ക്കു​​ക. മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികൾ വിഷമുക്തമാണെന്ന് ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അന്യസംസ്ഥാന പച്ചക്കറികൾ പ്രത്യേകം ബോ​ർ​ഡു​ക​ൾ സ്ഥാപിച്ചായിരിക്കും വില്പന നടത്തുക.

ഓണവിപണിയിലെ വിലക്കയറ്റം തടയാനായി സബ്‌സിഡി നിരക്കിലായിരിക്കും പച്ചക്കറികൾ വിതരണണം  ചെയ്യുക. പച്ചക്കറികൾ എത്തിക്കാനുള്ള വാ​​ഹ​​ന സൗ​​ക​​ര്യം ഒ​​രു​​ക്ക​​ലാ​​ണ് മു​​ന്നി​​ലു​​ള്ള ഒരു ​​പ്ര​​തി​​സ​​ന്ധി. ഇതിനായി സ്വ​​കാ​​ര്യ ഏ​​ജ​​ന്‍സി​​ക​​ളെ ആശ്രയിച്ചേക്കും .

Post your comments