Global block

bissplus@gmail.com

Global Menu

മൊബൈൽ കണക്ഷന് ആധാര്‍ നിർബന്ധമാക്കുന്നു

ന്യൂഡൽഹി : മൊബൈൽ കണക്ഷന് ഇലക്ട്രോണിക് കെ.വൈ.സിക്ക് ആധാര്‍  നിർബന്ധമാക്കുന്നു. ഇതിനെ സംബന്ധിക്കുന്ന പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.

പുതിയ മൊബൈൽ കണക്ഷൻ എടുക്കുമ്പോൾ ഇനി മുതൽ നിർബന്ധമായും ആധാർ കാർഡ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം.

പേര്, വയസ്സ്, ജനന തീയതി ,വിലാസം തുടങ്ങി എല്ലാ രേഖകളും ആധാറിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, ആധാർ മാത്രം മതിയാകും മൊബൈൽ കണക്ഷൻ എടുക്കാൻ .

 ആധാറിന്റെ ബയോമെട്രിക് വിവരങ്ങൾ സൂക്ഷ്മ പരിശോധനാ നടപടികള്‍ ലളിതമാക്കാനും, ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കാനും  സഹായിക്കും. 

തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്ത് ഒന്നിലധികം സിം കാര്‍ഡുകള്‍ എടുക്കുന്നത് തടയാനും ഇതിലൂടെ കഴിയും. മൊബൈൽ സേവനദാതാക്കൾ ഈ ഉത്തരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ ആഴ്ചയോടുകൂടി ഉത്തരവ് നടപ്പിലാക്കും.  

Post your comments