Global block

bissplus@gmail.com

Global Menu

സുധീരനെതിരെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി

സ്വന്തം കുടുംബത്തിലെ മദ്യപാന ശീലം നിര്‍ത്തിയിട്ടാണ് നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങേണ്ടതെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി. രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെയാണ് ഉണ്ണിയുടെ ആരോപണം.  സുധീരന്റെ ഭാര്യാ സഹോദരി ബേബി രാധാകൃഷ്ണന് ചേലക്കര, തിരുവില്വാമല, ഒറ്റപ്പാലം, ഒല്ലൂര്‍ എന്നിവടങ്ങളില്‍ ബാറുകള്‍ ഉണ്ടെന്നാണ് ആരോപണം.

1991 മുതല്‍ 2001 ഡിസംബര്‍ വരെ നീണ്ട പത്തുവര്‍ഷം തൃശൂര്‍ ജില്ലയിലെ മദ്യശാലയുമായി ബന്ധപ്പെട്ട ഒരാളുടെ അംബാസഡര്‍ കാറാണ്  സുധീരന്‍ ഉപയോഗിച്ചതെന്ന് രാജ്കുമാര്‍ ഉണ്ണി കൂട്ടിച്ചേര്‍ത്തു. ഈ പശ്ചാത്തലമുള്ള വ്യക്തി ഗോകുലം ഗോപാലനെ പരസ്യമായ അധിക്ഷേപിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണത്തിന് വ്യക്തമായ മറുപടി സുധീരനില്‍ നിന്ന് ലഭിച്ചിട്ടില്ല.

 

Post your comments