Global block

bissplus@gmail.com

Global Menu

സ്ത്രീ സുരക്ഷയ്ക്ക് പിങ്ക് പോലീസ് പട്രോൾ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയായ പിങ്ക് പോലീസ് പട്രോൾ നിലവിൽ വന്നു .

'പിങ്ക് പോലീസ് പട്രോൾ'  സ്ത്രീ സുരക്ഷ പദ്ധതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും, ഭാര്യ കമല വിജയനും ചേർന്ന് ഉത്‌ഘാടനം ചെയ്തു .

പിങ്ക് പട്രോൾ സംഘത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരാണുള്ളത്. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളെ സംബന്ധിച്ച് കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ പിങ്ക് പോലീസ് പട്രോളിനു കൈമാറുകയും, ഉടൻ തന്നെ അവർക്ക് സംഭവസ്ഥലത്ത് എത്തുവാൻ കഴിയും വിധമാണ് പിങ്ക് പോലീസ് പട്രോൾ വിന്യസിച്ചിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഉള്ള മൂന്ന് വാഹനങ്ങൾ ആണ് പിങ്ക് പോലീസ് പട്രോൾ സംഘത്തിനായി ഉള്ളത്. സി - ഡാക്കിന്റെ സഹായത്തോടെ നിർമ്മിച്ച സോഫ്ട്‍വെയറിൽ ജി ഐ എസ് - ജി പി എസ് സംവിധാനത്തിലൂടെ പരാതി ലഭിച്ച സ്ഥലം കൃത്യമായി കണ്ടെത്താനും പട്രോൾ സംഘത്തിന് കഴിയും .

ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലായിരിക്കും പിങ്ക് പോലീസ് പട്രോൾ പ്രവർത്തിക്കുക .വൈകാതെ തന്നെ മറ്റു ജില്ലകളിലേക്കും പിങ്ക് പോലീസ്പട്രോൾ സംഘത്തിന്റെ സേവനം ലഭ്യമാക്കും .

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ഡിജിപി ലോകനാഥ് ബെഹ്‌റ, എ.ഡി ജി പി മാരായ ഡോ. ബി.സന്ധ്യ, ആര്‍. ശ്രീലേഖ, ഐ.ജി മനോജ് എബ്രഹാം, ചലച്ചിത്രതാരം മംമ്ത മോഹന്‍ദാസ്, ബാസ്‌കറ്റ്‌ബോള്‍ താരം ദീപ അന്നാ ജോസ് എന്നിവര്‍ പങ്കെടുത്തു.   

Post your comments