Global block

bissplus@gmail.com

Global Menu

റിലയന്‍സ് വിന്‍ഡ് 3, ഫ്ളെയിം 8 മൊബൈല്‍ ഫോണുകള്‍ ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാം

കൊച്ചി : റിലയന്‍സിന്‍റെ ലൈഫ് ശ്രേണിയിലുള്ള വിന്‍ഡ് 3, ഫ്ളെയിം 8 മൊബൈല്‍ ഫോണുകള്‍ ഫ്ളിപ്കാര്‍ട്ടില്‍  ലഭ്യമാകും. ആഗസ്ത് 12 മുതൽ രണ്ടു ഫോണുകളും ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ലഭ്യമായിതുടങ്ങിയിട്ടുണ്ട് .

യുവജനങ്ങളെ ഉദ്ദേശിച്ച് പുറത്തിറക്കിയിട്ടുള്ള ബഡ്ജറ്റ് ഫോണുകളാണ് ഈ രണ്ടു മോഡലുകളും.

കൂട്ടത്തില്‍ മുന്തിയ ബ്രാന്‍ഡായ വിന്‍ഡ് 3 ന് 6999 രൂപയാണ് വില. 16 ജിബി സ്റ്റോറേജ്, 2920 എം.എ.എച്ച്. ബാറ്ററി ലൈഫുമുള്ള ഡ്യൂവല്‍ സിം ഫോണാണ് വിന്‍ഡ് 3. 8 മെഗാ പിക്സല്‍ ക്യാമറയും 2 മെഗാ പിക്സല്‍ റിയര്‍ ക്യാമറയും ഇതിനുണ്ട്.

4.5 ഡിസ്പ്ലേ സ്ക്രീനും, 8 ജി.ബി. കൂട്ടാവുന്ന സ്റ്റോറേജുമുള്ള, ഡ്യൂവല്‍ സിം സൗകര്യമുള്ള ഫ്ളെയിം 8 ന് 2100 എം.എ.എച്ച്. ബാറ്ററി ലൈഫുമുണ്ട്. 8 മെഗാപിക്സല്‍ ക്യാമറയും 5 എം.പി. റിയര്‍ ക്യാമറയുമുണ്ട്. 4199 രൂപയാണ് വില

ഫ്ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങുന്ന ഫോണുകള്‍ക്ക് റിലയന്‍സ് ജിയോ ഓഫറായ അണ്‍ലിമിറ്റഡ് 4 ജി ഡേറ്റായും, ടോക്ടൈമും മൂന്നു മാസത്തേയ്ക്ക് സൗജന്യമാണ്.

Post your comments