Global block

bissplus@gmail.com

Global Menu

ആരോഗ്യവകുപ്പിന്റെ ഇമ്യൂണൈസേഷൻ കേരള ആപ്പ്

തിരുവനന്തപുരം: കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളെ ക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ. ആരോഗ്യവകുപ്പ് പുറത്തിറക്കി 'ഇമ്യൂണൈസേഷൻ കേരള' എന്ന ആപ്ലിക്കേഷൻ ആണ് പ്രതിരോധ കുത്തിവയ്പ്പുകളുടെ പൂർണ്ണ വിവരം നൽകുവാനായി ആരോഗ്യവകുപ്പ് പുറത്തിറക്കിയത്.

ആരോഗ്യവകുപ്പിനു കീഴിലുള്ള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ, സ്വകാര്യ ഐ.ടി കമ്പനിയുടെ സഹകരണത്തോടുകൂടിയാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.

ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇൻസ്റ്റാൾ ചെയ്തശേഷം നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കുട്ടിയെ സംബന്ധിക്കുന്ന വിവരണങ്ങൾ രേഖപ്പെടുത്തുകയാണ് വേണ്ടത്.

ആറുമാസം മുതൽ 16 വയസുവരെയുള്ള പ്രതിരോധകുത്തിവയ്പ്പുകളുടെ വാക്സിൻ കലണ്ടർ, വാക്സിൻ നൽകേണ്ട തീയതി, തുടങ്ങിയ വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭ്യമാകും. വാക്സിൻ  തീയതി  ഓർമ്മപ്പെടുത്താൻ എസ്.എം.എസ് അലേർട്ട് സംവിധാനവും  'ഇമ്യൂണൈസേഷൻ കേരള ആപ്ലിക്കേഷന്റെ പ്രത്യേകതയാണ് .

ഇതിനോടൊപ്പം തന്നെ കുട്ടിയുടെ വളർച്ചയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളും, ആദ്യത്തെ 12 മാസം വരെയുള്ള കലയളവിൽ കുട്ടിക്ക് എത്ര തൂക്കം ഉണ്ടാകണം, മറ്റ് ആരോഗ്യ നിർദേശങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ് .

Post your comments