Global block

bissplus@gmail.com

Global Menu

ഇന്‍ഡിഗോയിൽ പറക്കാൻ 806 രൂപ മാത്രം

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച്‌ നിരവധി ഓഫറുകളാണ് വിമാന കമ്പനികൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ നിരക്കിലാണ് വിമാന കമ്പനികൾ യാത്രക്കാര്‍ക്കായി ടിക്കറ്റുകൾ നൽകുന്നത്.

ഇന്‍ഡിഗോ ആണ് ഏറ്റവും പുതിയതായി നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ചെലവുകളും ഉള്‍പ്പെടെ 806 രൂപയാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. ജമ്മു-ശ്രീനഗര്‍ റൂട്ടില്‍ 806 രൂപ നിരക്കിൽ യാത്രചെയ്യാം.

സ്വാതന്ത്ര്യദിന ഓഫറിന്റെ പ്രയോജനം പിന്നെ ലഭിക്കുന്നത് ഡല്‍ഹി-ജയ്പുര്‍, ചെന്നൈ-ബംഗളൂരു, ബംഗളൂരു-കൊച്ചി തുടങ്ങിയ റൂട്ടുകളിലാണ്, ഇവിടങ്ങളിലേക്ക് യഥാക്രമം 908 രൂപ, 976 രൂപ, 1137 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും . ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിൽ ഇൻഡിഗോയിൽ ഈ നിരക്കുകളിൽ യാത്ര ചെയ്യാം.  

സ്‌പൈസ് ജെറ്റ് 399 രൂപ മുതലുള്ള ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യ 1199 രൂപ നിരക്കിലുള്ള ടിക്കറ്റുകളാണ് നൽകുന്നത്. ആഭ്യന്തര റൂട്ടുകളിലേക്ക് മാത്രമാണ് ഈ നിരക്കുകൾ ബാധകം .

Post your comments