Global block

bissplus@gmail.com

Global Menu

സംസ്ഥാനത്ത് ഈ വർഷം 1424 ഓണച്ചന്തകള്‍

തിരുവനന്തപുരം : ഓണക്കാലത്ത്  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനായി പൊതുവിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്താൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സാധനങ്ങൾ ന്യായവിലയിൽ നൽകുന്നതിനായി 1424 ഓണച്ചന്തകള്‍ ആണ് ഈ വർഷം തുറക്കുക.വിലക്കയറ്റം തടയാന്‍ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

ഓണക്കാലത്തെ കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. വിലക്കയറ്റം നിയന്ത്രിക്കാന്‍ ജില്ലാ തലത്തിലും, താലൂക്ക് തലത്തിലും ഉള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തുകളെ കൂടി സഹകരിപ്പിച്ചുകൊണ്ട് ഹാന്റെക്‌സ്,ഹോര്‍ട്ടികോര്‍പ്പ്, മില്‍മ, ഹാന്‍വീവ്, തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓണം സ്റ്റാളുകൾ ആരംഭിക്കും.

പാചകവാതകങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ കമ്പനികളുമായി ചര്‍ച്ച നടത്തും. ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ സപ്ലൈകോയ്ക്ക് 81.42 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്.

സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് അഞ്ച് കിലോവീതവും, എ.പി.എല്‍ വിഭാഗക്കാര്‍ക്ക് പത്ത് കിലോവീതവും അരി ഓണത്തോടനുബന്ധിച്ച്‌ വിതരണം ചെയ്യും. 

Post your comments