Global block

bissplus@gmail.com

Global Menu

കൊച്ചി മെട്രോ റെയിൽ : ടിക്കറ്റ് നിരക്ക് 15 രൂപ മുതൽ

കൊച്ചി : കൊച്ചി മെട്രോ റെയിലുകളുടെ നിരക്കിൽ ധാരണയായി. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 15 രൂപയാണ്. അടുത്ത മാർച്ച് മുതലാണ് കൊച്ചി മെട്രോ റെയിൽ സർവീസ് ആരംഭിക്കുക. വിദ്യാർത്ഥികൾക്കുൾപ്പെടെ ആർക്കും തന്നെ ടിക്കറ്റ് ഇളവുകൾ ഒന്നും തന്നെ മെട്രോയിൽ ലഭ്യമല്ല.

എന്നാൽ മെട്രോയുടെ ആദ്യ ഘട്ടത്തിൽ മിനിമം നിരക്ക് 15 രൂപയായി നിശ്ചയിച്ചിരുന്നു. ആലുവ മുതൽ പേട്ട വരെ 65 രൂപയാണ് ടിക്കറ്റ് ചാർജ്ജ് .

ആലുവ മുതൽ പേട്ട വരെയുള്ള 25,612 കിലോമീറ്റർ ആറ് ഭാഗങ്ങളായി തിരിച്ചാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ആദ്യത്തെ രണ്ട് കിലോമീറ്റർ യാത്ര ചെയ്യുന്നതിന് 15 രൂപയാണ്  നിശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷം രണ്ട് മുതൽ അഞ്ച് വരെയും, അഞ്ച് മുതൽ പത്ത് എന്നിങ്ങനെ അഞ്ച് കിലോമീറ്റർ വച്ച് കൂട്ടിയാണ് ടിക്കറ്റ് തുക നിശ്ചയിച്ചിരിക്കുന്നത്.

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മെട്രോയുടെ ടിക്കറ്റ് നിരക്കിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍.) സമര്‍പ്പിച്ചിട്ടുണ്ട്. തിരക്കുകുറഞ്ഞ സമയങ്ങളിൽ കുറഞ്ഞ നിരക്ക് ഈടാക്കാനും ശുപാർശയിൽ പറയുന്നു. സ്മാർട്ട് കാർഡ് വഴിയാകും ടിക്കറ്റ് വിതരണം നടത്തുക .

Post your comments