Global block

bissplus@gmail.com

Global Menu

കയർ തൊഴിലാളികൾക്ക് 20% മുൻ‌കൂർ ബോണസ്

തിരുവനന്തപുരം : കയർ തൊഴിലാളികൾക്ക്  ഓണത്തിനോട് അനുബന്ധിച്ച്  20 ശതമാനം ബോണസ് നൽകുവാൻ തീരുമാനമായി. ഈ വർഷം  ജനുവരി മുതൽ മെയ് വരെയുള്ള  ശമ്പളത്തിന്റെ  20  ശതമാനം  മുൻ‌കൂർ ബോണസായും,  9.47  ശതമാനം  ഇൻസെന്റീവായും നൽകും. 

അഡീഷനൽ‌ ലേബർ കമ്മീഷണർ  ഡോ. ജി.എൽ.മുരളീധരന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത തൊഴിലാളികളും , തൊഴിലുടമ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ്  ഈ  തീരുമാനം കൈക്കൊണ്ടത്.

സെപ്റ്റംബർ  ഏഴിന്  മുൻപായി തുക തൊഴിലാളികൾക്ക് വിതരണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറമെ സഹകരണ, പൊതുമേഖലയിലെ തൊഴിലാളികൾക്കും സെപ്റ്റംബർ  ഏഴിന് മുൻപ് ബോണസ് വിതരണം ചെയ്യുമെന്ന് അറിയിച്ചു.

Post your comments