Global block

bissplus@gmail.com

Global Menu

സൗഹൃദ ദിനം ആഘോഷമാക്കാന്‍ ബാക് ടു കാമ്പസ്

കൊച്ചി: ഫ്രണ്ട്ഷിപ് ദിനത്തോടനുബന്ധിച്ച് (ഓഗസ്റ്റിലെ ആദ്യ ഞായര്‍) വോഡഫോണ്‍ 'ബാക്ക് ടു കാമ്പസ്' എന്ന പേരില്‍ പുതിയൊരു കാമ്പയിന് തുടക്കമിടുന്നു. പുതിയ സുഹൃത്തുക്കളെ തേടുകയും പ്രായമായവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഈ വേളയില്‍ കോളേജിലേക്ക് തിരിച്ചെത്തുമ്പോള്‍ യുവജനങ്ങള്‍ക്ക് ലക്ഷക്കണക്കിന് വിനോദ അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള അടിത്തറയായി 'വോഡഫോണ്‍ യു' അവതരിപ്പിക്കുന്നു. 

സാമൂഹ്യപരമായി സജീവമായ യുവതയെ ലക്ഷ്യമിട്ടാണ് വോഡഫോണ്‍ യു 'ബാക്ക് ടു കാമ്പസ്' കാമ്പയിന്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ 50 പ്രമുഖ നഗരങ്ങളിലായി 400 കോളേജുകളിലായിട്ടാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണം. കാമ്പസ് പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയുമായിരിക്കും പ്രചാരണം. 

നിലയ്ക്കാത്ത വിനോദങ്ങളും അനുഭവങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്‍റര്‍ കോളേജ് സംഗീത മല്‍സരം, സംഗീത നിശ, ഗെയിമിങ് സോണ്‍സ്, കാമ്പസ് സ്റ്റാര്‍ മല്‍സരം തുടങ്ങി വിവിധ പരിപാടികളിലൂടെ കൂട്ടുകാരുമൊത്ത് വോഡഫോണ്‍ യു ആസ്വദിക്കാനാവും. 

യുവജനങ്ങളുടെ ജീവിതത്തില്‍ ഒരുപാട് സംഭവങ്ങള്‍ നടക്കുന്നുണ്ട്, അതൊന്നും വിട്ടുകളയാനും അവര്‍ തയ്യാറല്ല. വോഡഫോണ്‍ യുവിലൂടെ ഇന്‍റര്‍നെറ്റ് വിനോദം വഴി കൂട്ടുകാരുമായി ഇതെല്ലാം പങ്കുവയ്ക്കുന്നതിനൊപ്പം സ്പെയിനിലെ പ്രശസ്തമായ ടൊമാറ്റിന ഫെസ്റ്റിവലിനോ സിംഗപൂരിലെ അള്‍ട്രാ മ്യൂസിക് ഫെസ്റ്റിവലിനോ കൂട്ടുകാരോടൊപ്പം സൗജന്യമായി പങ്കെടുക്കാനുള്ള  അവസരവുമാണ് ലഭിക്കുന്നതെന്ന് വോഡഫോണ്‍ ഇന്ത്യ കൊമേഴ്സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ പറഞ്ഞു. പോക്കറ്റില്‍ കിടക്കുന്ന അവരുടെ വിനോദ ലോകം 24 മണിക്കൂറും ആക്റ്റീവായിരിക്കുമെന്നതിനാല്‍ യുവജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫണ്‍ ആസ്വദിക്കാം. 

മുംബൈയിലെ ചില കോളേജുകളില്‍ ബാക്ക് ടു കാമ്പസ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ജിഫ് ആക്റ്റിവിറ്റിക്ക് കെസി കോളേജ്, ഡാല്‍മിയ, ഐഐടി പൊവൈ, വില്‍സണ്‍ എന്നിവിടങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. വിനോദാഘോഷങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് മുംബൈയില്‍ ചെയ്യാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തിഗത ബുക്ക്ലെറ്റുകളും സ്വന്തമായിട്ടുണ്ട്. വോഡഫോണ്‍ യുവിനെ പറ്റി കൂടുതലായറിയാന്‍  അടുത്തുള്ള റീട്ടെയിലര്‍മാരെ കുറിച്ചുള്ള വിവരങ്ങളും  ബുക്ക്ലെറ്റിലുണ്ട്.

Post your comments