Global block

bissplus@gmail.com

Global Menu

ഇരട്ട സ്‌ക്രീനുമായി ഓണത്തിന് എൽജി എക്സ് എത്തുന്നു

ന്യൂഡൽഹി: ഓണക്കാലം ആഘോഷമാക്കാൻ ഇരട്ട സ്‌ക്രീനുമായി എൽജിയുടെ പുതിയ സ്മാർട്ട് ഫോൺ എക്സ് എത്തുന്നു. എൽജി എക്സ് സ്മാർട്ട് ഫോണിൽ 4.93 പ്രധാന സ്ക്രീനിന് മുകളിലായി 1.76 ഇഞ്ചിന്റെ ഒരു ചെറിയ സ്ക്രീനും കൂടി വരുന്നു എന്നതാണ് ഇതിന്റെ' സവിശേഷത.

പ്രധാന  സ്‌ക്രീനിൽ തൊടാതെ തന്നെ നോട്ടിഫിക്കേഷനുകൾ, സമയം എന്നിവ ചെറിയ സ്ക്രീൻ വഴി അറിയാൻ സാധിക്കുന്നു. കൂടാതെ ഗെയിമുകൾ ഉപയോഗിക്കുന്ന അവസരത്തിൽ ഫോണിലേക്ക് വരുന്ന കോളുകൾ  ചെറിയ സ്‌ക്രീനിലായിരിക്കും വരുക.

എപ്പോഴും ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും, മറ്റു ഡാറ്റകളും ഈ സ്‌ക്രീനിൽ പ്രത്യേകം സേവ് ചെയ്യാവുന്നതാണ്. എൽജി എക്സ് വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 13,800 രൂപ ഓഫർ വിലയിലാണ് ഫോൺ വിപണിയിൽ എത്തുന്നത്. 13 മെഗാപിക്‌സല്‍ പിൻ ക്യാമറയും, 8 മെഗാപിക്‌സല്‍ മുൻ ക്യാമറയുമാണ് എല്‍ജി എക്‌സിൽ ഉള്ളത്. രണ്ട് ജിബി റാമും 16 ജിബി മെമ്മറി സ്റ്റോറേജുമുള്ള ഫോണിൽ 1.2 ജിഗാ ഹെര്‍ട്‌സ് ക്വാഡ്-കോര്‍ പ്രൊസസറാണ് ഉള്ളത്.

എല്‍ജിയുടെ സ്വന്തം ക്‌നോക്ക് കോഡ്, സ്മാര്‍ട്ട് കീബോര്‍ഡ് ഉൾപ്പെടെ സ്ത്രീ സുരക്ഷയ്ക്കുള്ള എസ്ഒഎസ് സവിശേഷതയും 2300 എംഎഎച്ച് ബാറ്ററിയും എൽജി എക്സിന്റെ പ്രത്യേകതയാണ് 

Post your comments