Global block

bissplus@gmail.com

Global Menu

സിന്തറ്റിക്ക് ഡാറ്റാ സേവനങ്ങള്‍ക്കായി യു.എസ്.ടി ഗ്ലോബലും, ജെൻറോക്കറ്റും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: ഗ്ലോബല്‍ 1000 കമ്പനികള്‍ക്ക് പുതുയുഗ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍ ജെന്‍റോക്കറ്റുമായി കൈകോര്‍ക്കുന്നു.

സോഫ്റ്റവെയര്‍ സാങ്കേതിക രംഗത്ത് മികവ് തെളിയിച്ചിട്ടുളള ജെൻറോക്കറ്റും, യു.എസ്.ടി ഗ്ലോബലും കൈകോര്‍ക്കുന്നതിലൂടെ ഡാറ്റാ ജനറേഷന്‍ സൊല്യുഷന്‍സ് മേഖലയിലെ ഇന്‍റഗ്രേഷന്‍-ടെസ്റ്റിങ്  പ്ര ക്രിയകള്‍ക്ക് ആക്കം കുട്ടാനാകുമെന്നാണ് പ്രതീക്ഷ. 

യു.എസ്.ടി ഗ്ലോബലും,ജെൻറോക്കറ്റും സംയുക്തമായി പ്രവര്‍ത്തിക്കുന്നതിലൂടെ സങ്കീര്‍ണ്ണമായതും, ആവശ്യാനുസരണവുമുളള ഇന്‍റഗ്രേഷന്‍ ടെസ്റ്റിങ് സാധ്യമാകും. ഇതിലൂടെ യു.എസ്.ടി ഗ്ലോബലിന് സോഫ്റ്റവെയര്‍ വികസന രംഗത്ത് ഡാറ്റാ മികവിനും, വിപണിയിലെ പ്രതികരണങ്ങള്‍ക്ക് അനുസൃതമായുളള ഏറ്റവും നല്ല സോഫ്റ്റവെയര്‍ ഉത്പ്പന്നങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയും.  ജെൻറോക്കറ്റുമായുളള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ യു.എസ്.ടി ഗ്ലോബലിന് റീട്ടെയില്‍, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഇന്‍ഷുറന്‍സ് (ബി.എസ്.എഫ്.ഐ), ഹെല്‍ത്ത്കെയര്‍ തുടങ്ങിയ വിപണികള്‍ക്ക് ആവശ്യമായ ഏറ്റവും മികച്ച സോഫ്റ്റവെയറുകള്‍ പ്രദാനം ചെയ്യുവാന്‍ സാധിക്കും.

ആഗോള ഗുണനിലവാര റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 44 ശതമാനത്തോളം കമ്പനികളും ടെസ്റ്റ് ഡാറ്റാ സര്‍വ്വീസുകള്‍ പരിപാലിക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജെന്‍റോക്കറ്റ് സോഫ്റ്റ്വെയര്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സോഫ്റ്റവെയറുകളുടെ സൂക്ഷ്മവും, കൃത്യതയുമുളള സേവനങ്ങള്‍ പ്രദാനം ചെയ്യുവാന്‍ കഴിവുളളവരാണ്.

സിന്തറ്റിക്ക ടെസ്റ്റ് ഡാറ്റാ സോഫ്റ്റവെയര്‍ ഭാവിയില്‍ മറ്റു പല കമ്പനികള്‍ക്കും അവരുടെ ഡാറ്റാ സംരക്ഷിക്കുന്നതിന് വളരെ അത്യാവശ്യമാണ്. ജെൻറോക്കറ്റ്, സിന്തറ്റിക്ക് ഡാറ്റാ സര്‍വ്വീസിലൂടെ പരമാവധി ചിലവ് കുറച്ച് മികച്ച ഡാറ്റാ സര്‍വ്വീസ് പ്രദാനം ചെയ്യുവാന്‍ ശ്രമിക്കുന്നു.

Post your comments