Global block

bissplus@gmail.com

Global Menu

ഒമാനിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമാകുന്നു

ഒമാൻ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒമാനിലും തൊഴിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഒമാനിലെ സർക്കാർ ആശുപത്രികളിൽ നിന്ന് സ്വദേശികളല്ലാത്ത നഴ്സുമാർക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകി. സ്വദേശിവത്കരണത്തിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനമെന്ന് അധികൃതർ വിശദീകരിച്ചു. ഇതിന്റെ ഭാഗമായി 76 പേരോട് ഇന്നു മുതൽ ജോലിയിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ 48 പേർ മലയാളികളാണ്.

നോട്ടീസിൽ 90 ദിവസത്തെ സാവകാശം ആണ് നൽകിയത്‌. അത് കഴിഞ്ഞാൽ എട്ട് ദിവസത്തിനുള്ളിൽ ഒമാനിൽ നിന്ന് മടങ്ങാനാണ് നഴ്സുമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഗൾഫിലെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാൻ നോർക്ക സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദി അറബ്യയിൽ പതിനായിരത്തിലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്.പലർക്കും നിരവധി മാസത്തെ ശമ്പളം ലഭിച്ചിട്ടുമില്ല. നിരവധി തൊഴിലാളികളാണ് ഇക്കാമ ഇല്ലാത്തതിനാൽ സൗദിയിൽ കുടുങ്ങിക്കിടക്കുന്നത്.  

 ഇവരെ നാട്ടിലെത്തിക്കുവാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. റിയാദിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യമന്ത്രി വി.കെ.സിങ് സൗദിയിലെത്തും 

Post your comments