Global block

bissplus@gmail.com

Global Menu

ഫേസ്ബുക്കിന്റെ ലാഭം 13,400 കോടി രൂപ

സാൻഫ്രാൻസിസ്കോ: ഫേസ്ബുക്കിന്റെ മൂന്ന് മാസത്തെ ലാഭം കേട്ടാൽ  ആരും ഒന്ന് ഞെട്ടും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാഭമാണ് ഫേസ്ബുക്ക് നേടിയിരിക്കുന്നത് .

ഏപ്രിൽ മുതൽ ജൂൺ വരെ ഫേസ്ബുക്ക് നേടിയ ലാഭം 200 കോടി ഡോളറാണ്. അതായത് 13,400 കോടി രൂപ. മുൻ വർഷങ്ങളെ അപേക്ഷിച്ച് 186 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കണക്കുകൾ പ്രകാരം ഇപ്പോൾ 170 കോടി ഉപഭോക്താക്കളാണ് പ്രതിമാസം ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഓൺലൈൻ പരസ്യങ്ങളിലൂടെ ഫേസ്ബുക്കിന് 640 കോടി ഡോളറാണ് ലഭിച്ചത്. ഈ പരസ്യങ്ങളുടെ 84 ശതമാനത്തോളം വരുമാനവും മൊബൈൽ പരസ്യങ്ങളിലൂടെയാണ് ഫേസ്ബുക്ക് നേടിയത് . കഴിഞ്ഞ വർഷം പരസ്യങ്ങളുടെ വരുമാനം 76 ശതമാനമായിരുന്നു. കൂടാതെ ഫേസ്‌ബുക്കിന്റെ അനുബന്ധ ആപ്പ്ളിക്കേഷനായ ഇൻസ്റ്റാഗ്രാം, മെസെഞ്ചർ തുടങ്ങിയ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും  വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട് .

ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.3 ശതമാനം വർദ്ധിച്ച് 130.01 ഡോളറിലേക്ക് ഉയർന്നിരുന്നു. 2012 നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഫേസ്‌ബുക്ക് നേടിയിരിക്കുന്നത്. 

Post your comments