Global block

bissplus@gmail.com

Global Menu

ഇന്ത്യയിലെ 100 റെയിൽവേ സ്റ്റേഷനുകളിൽ ഗൂഗിളിന്റെ സൗജന്യ ഇന്റര്‍നെറ്റ് സേവനം

ന്യൂഡൽഹി : ഇന്ത്യയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഗൂഗിളിന്റെ സഹകരണത്തോടെ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നു. ഇന്ത്യയിലെ 100 റെയിൽവേ സ്റ്റേഷനുകളിലാണ് ഇന്ത്യന്‍ റെയില്‍വേയും, ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള റെയില്‍ടെല്ലുമായി സഹകരിച്ച്‌ ഗൂഗിൾ സൗജന്യ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നത്.

ഇന്ത്യയിൽ ഇപ്പോൾ മുംബൈ സെന്‍ട്രല്‍, പൂനെ, ഭുവനേശ്വര്‍, ഭോപാല്‍, റാഞ്ചി, റായ്പൂര്‍, വിജയവാഡ, ഹൈദരാബാദിലെ കാഞ്ചിഗുഡ, വിശാഖപട്ടണം, എറണാകുളം ജങ്ഷന്‍(സൗത്ത്), ജയ്‌പൂർ, ഡൽഹി, പാറ്റ്ന, ഗോഹട്ടി, ഉജൈൻ , അലഹബാദ്, ചെന്നൈ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ ആണ് സൗജന്യ വൈഫൈ പദ്ധതിയുള്ളത്.

ഒരു മാസം ഏകദേശം 2 ദശലക്ഷം ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു എന്നാണ് കണക്ക്. 2016 മാർച്ച് വരെയുള്ള ഗവൺമെന്റിന്റെ കണക്ക് അനുസരിച്ചു ഇന്ത്യയിൽ 342.65 ദശലക്ഷം ആളുകൾ ഇന്റർനെറ്റ് ഉപഭോക്താക്കൾ ആണ്.

ഈ വർഷം അവസാനത്തോടേ ഇന്ത്യയിലെ 100 സ്റ്റേഷനുകളിലേക്കും , 2019 ത്തോടെ  400 സ്റ്റേഷനുകളിലേക്കും സൗജന്യ ഇന്റര്‍നെറ്റ് സേവനം വ്യാപിപ്പിക്കാനാണ് ഗൂഗിൾ പദ്ധതിയിടുന്നത് .

Post your comments