Global block

bissplus@gmail.com

Global Menu

പെട്രോൾ കിട്ടും, ഹെൽമറ്റ് നിർബന്ധമല്ല

തിരുവനന്തപുരം: ഹെൽമറ്റ് ഇല്ലെങ്കിലും ഇനി പെട്രോൾ  ലഭിക്കും. ഇരുചക്ര വാഹനം ഓടിക്കുന്നവർ  പമ്പുകളിൽ നിന്ന് പെട്രോൾ ലഭിക്കാൻ -ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന ട്രാൻ-സ്‌പോർട്ട്  കമ്മീഷണർ ടോമിൻ തച്ചങ്കരിയുടെ ഉത്തരവ് തിരുത്തി.

ആഗസ്ത് ഒന്നു മുതൽ ഹെൽമറ്റില്ലെങ്കിലും പെട്രോളടിക്കാം. പുതിയ ഉത്തരവിന്റെ പകർപ്പ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണർമാർക്കും അയച്ചു.

ഹെൽമറ്റ് ഉണ്ടെങ്കിൽ മാത്രമേ പെട്രോൾ നൽകാവൂ എന്ന ഉത്തരവിൽ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന് അഭിപ്രായ ഭിന്നത ഉണ്ടായ സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണർ  ഉത്തരവ് തിരുത്തിയത്. എന്നാൽ മോട്ടർ  വാഹനവകുപ്പിന്റെ ഹെൽമറ്റ് പരിശോധന പെട്രോൾ പമ്പുകളിൽ കൂടി വ്യാപിപ്പിക്കും.

ആഗസ്റ്റ് ഒന്നു മുതൽ പരിശോധന കർശനമാക്കും. ആദ്യഘട്ടത്തിൽ ഉപദേശവും, ബോധവൽക്കരണ ലഘുരേഖകളും വിതരണം ചെയ്യും. എന്നാൽ  വീണ്ടും ആവർത്തിച്ചാൽ നിയമ നടപടികളും സ്വീകരിക്കും.

Post your comments