Global block

bissplus@gmail.com

Global Menu

ട്രെയിൻ യാത്രകൾക്ക് ഇനി 1 രൂപയുടെ ഇന്‍ഷ്വറന്‍സ് പദ്ധതി

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് റെയിൽവേ  ട്രാവൽ ഇന്‍ഷ്വറന്‍സ് പദ്ധതി ഒരുക്കുന്നു. ഐ ആര്‍ സി ടി സി വഴി ടിക്കറ്റ്  ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക. ഏതു ക്ലാസ്സിലേക്ക് എടുക്കുന്ന ടിക്കറ്റ് ആയാലും ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കും, എന്നാൽ സബര്‍ബന്‍ തീവണ്ടികളിലെ യാത്രക്ക് ഇത് ബാധകമല്ല.

ഐ ആര്‍ സി ടി സി വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇന്‍ഷ്വറന്‍സ് പരിരക്ഷ വേണമെങ്കിൽ അത് വ്യക്തമാക്കിയാൽ മാത്രം മതി, അതിനായി ടിക്കറ്റിന്റെ പൈസയ്ക്ക് ഒപ്പം ഒരു രൂപ കൂടി  അധികം നൽകുകയും വേണം. യാത്രാവേളയിൽ അപകടത്തിൽ മരിക്കുകയോ, പൂര്‍ണ്ണ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 10 ലക്ഷം  രൂപ വരെയും, ഭാഗികമായി വൈകല്യം സംഭവിച്ചാല്‍  7 .5 ലക്ഷം രൂപ വരെയും ആശുപത്രിച്ചെലവിനായി  2  ലക്ഷം രൂപ വരെയും ഇന്‍ഷ്വറന്‍സ് ലഭിക്കും.

റോയല്‍ സുന്ദരം, ഐസിഐസി ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷ്വറന്‍സ്, ശ്രീറാം ജനറല്‍ തുടങ്ങിയ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചേർന്നാണ് റെയിൽവേ ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്.

ട്രെയിനപകടം കൂടാതെ ഭീകരാക്രമണം, വെടിവയ്പ്പ് , കളവ്  തുടങ്ങിയ തരത്തിലുള്ള അത്യാഹിതങ്ങൾക്കും ഈ പദ്ധതി അനുസരിച്ച്‌ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.

ട്രെയിൻ ടിക്കറ്റ് ബാധകമല്ലാത്ത അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഗുണഫലം ലഭ്യമാണ് . സെപ്തംബർ മുതൽ ഇന്‍ഷ്വറന്‍സ് പദ്ധതി യാത്രക്കാർക്ക് ലഭ്യമായിത്തുടങ്ങും. 

Post your comments