Global block

bissplus@gmail.com

Global Menu

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയിലെ മികവനുസരിച്ച് ഇനി വാര്‍ഷിക ഇന്‍ക്രിമെന്റ്

ന്യൂഡല്‍ഹി: ജോലിയില്‍ മികവ് പുലര്‍ത്താത്ത കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വാര്‍ഷിക ഇന്‍ക്രിമെന്റ് കൊടുക്കേണ്ടതില്ലന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിബന്ധനയുള്ളത്.

ജോലിയിൽ പ്രവേശിച്ച്‌ 20 വർഷത്തിനുള്ളിൽ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിലവാരം പുലര്‍ത്തുന്ന ജീവനക്കാര്‍ക്കുമാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും നല്‍കിയാല്‍ മതിയെന്നാണ് പുതിയ നിബന്ധന, അതല്ലാത്തവരുടെ വാര്‍ഷിക വര്‍ദ്ധനയും പ്രമോഷനും തടഞ്ഞുവയ്ക്കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. പെര്‍ഫോമന്‍സ് അപ്രൈസലില്‍ വെരി ഗുഡ് മാര്‍ക്ക് ലഭിച്ചവരെ മാത്രമേ പ്രമോഷനും, ശമ്പള വര്‍ധനവിനും പരിഗണിക്കൂ. നേരത്തേ ഇതിന് ഗുഡ് എന്ന മാര്‍ക്കായിരുന്നു പരിഗണിച്ചിരുന്നത് എന്നാൽ ഇപ്പൊ അത് വെരി ഗുഡ് എന്നാക്കി ധനമന്ത്രാലയം പുതുക്കി  നിശ്ചയിച്ചു.

ജനുവരി ഒന്ന്, ജൂലൈ ഒന്ന് എന്നീ തീയതികള്‍ അടിസ്ഥാനമാക്കിയായിരിക്കും വാര്‍ഷിക ഇന്‍ക്രിമെൻറ്​ ലഭിക്കുക. കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴാം ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള പുതുക്കിയ ശമ്പളം ആഗസ്റ്റ് മുതല്‍ നല്‍കുന്നതിന് വിജ്ഞാപനമായി. ജീവനക്കാര്‍ക്ക് 23.6 ശതമാനം വര്‍ദ്ധനവാണ് ലഭിക്കുക. 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു പദ്ധതി നടപ്പാക്കുക.

Post your comments