Global block

bissplus@gmail.com

Global Menu

ഗോള്‍ഡ് വിന്നര്‍ വിറ്റാ ഡി3 പ്ലസ് വിപണിയില്‍

കൊച്ചി: കാളീസുവരി റിഫൈനറി പ്രൈവറ്റ് ലിമിറ്റഡിന്‍റെ (കെആര്‍പിഎല്‍) വിറ്റ ഡി3പ്ലസ് അടങ്ങിയ പുതിയ ഗോള്‍ഡ് വിന്നര്‍ ഓയില്‍ വിപണിയില്‍. പോഷകഗുണം നിറഞ്ഞ വിറ്റാമിന്‍ ഡി3 അടങ്ങിയ രാജ്യത്തെ ആദ്യ ഭക്ഷ്യ എണ്ണയാണിത്. 

വിറ്റാമിന്‍ ഡി പേശികള്‍, ഹൃദയം, ശ്വാസകോശം എന്നിവയുടെ പൊതു ആരോഗ്യത്തിനും അസ്ഥികളുടെ ബലത്തിനും പ്രധാന ഘടകമാണ്.

സൂര്യപ്രകാശത്തില്‍ നിന്നും നമ്മുടെ ശരീരം വിറ്റമിന്‍ ഡി തനിയെ ഉല്‍പ്പാദിപ്പിക്കുമെങ്കിലും ഏതാനും ചില ഭക്ഷണങ്ങളില്‍ നിന്നുമാത്രമാണ് വളരെ കുറഞ്ഞ അളവില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നത്. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതയാണ് ഇന്ത്യയില്‍ വിവിധ സാംക്രമിക രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ഇതിന്‍റെ വ്യാപ്തി 70-100 ശതമാനം വരെ വരുന്നു. 

ആരോഗ്യപ്രദമായ ജീവിതശൈലി പ്രദാനം ചെയ്യുന്നതായിരിക്കും ഞങ്ങളുടെ ഉല്‍പ്പന്നങ്ങളെന്നും,വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത രാജ്യത്തിന് നിര്‍ണായകമാണ്. ഈ കുറവ് പരിഹരിക്കുന്നതിന് ഞങ്ങളുടെ ഉല്‍പ്പന്നം വഴിയൊരുക്കും. രാജ്യത്തെ മിക്കവാറും ഭക്ഷ്യ എണ്ണകളും വിറ്റാമിന്‍ ഡി2ല്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ വിറ്റാമിന്‍ ഡി3യാണ് മനുഷ്യന് അനുയോജ്യവും കൂടുതല്‍ ഫലപ്രദവുമെന്ന് തെളിഞ്ഞിട്ടുള്ളതാണെന്നും കെആര്‍പിഎല്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അനുരാഗ് ലോധ പറഞ്ഞു.

65-70 ശതമാനം ഇന്ത്യക്കാരിലും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടന്ന് അടുത്തു നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന്. ദിവസവും 15 മിനിറ്റെങ്കിലും സൂര്യപ്രകാശം കൊള്ളുകയും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്താല്‍ പരിഹരിക്കാനാകും. വിറ്റാ ഡി3 അടങ്ങിയ ന്യൂ ഗോള്‍ഡ് വിന്നർ ആഹാരത്തിന്റെ ഭാഗമാക്കുന്നതോടെ ആഹാരത്തിലൂടെയുള്ള അപര്യാപ്തത പരിഹരിക്കാനാകും .

Post your comments