Global block

bissplus@gmail.com

Global Menu

എന്‍ ജി ഒകളും ഇനി സാമ്പത്തിക ഉറവിടം വ്യക്തമാക്കണം

ന്യൂഡല്‍ഹി: സന്നദ്ധസംഘടനകൾ (എന്‍ജിഒ) സ്വത്ത് വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഫണ്ട് ദുരുപയോഗം ചെയ്ത് എന്‍ ജി ഒ കള്‍ വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഈ  സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നിലപാടിന് കേന്ദ്ര സർക്കാർ മുതിരുന്നത്. സര്‍ക്കാര്‍ ഫണ്ടായി ഒരു കോടിയി രൂപയിലധികവും , വിദേശ സംഭാവനയായി 10 ലക്ഷം രൂപയില്‍ കൂടുതലും സ്വീകരിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്ക് സ്വത്ത് വെളിപ്പെടുത്തേണ്ടി വരും. കൂടാതെ എല്ലാ വർഷവും ബാധ്യതയുടെ കണക്കുകളും വ്യക്തമാക്കേണ്ടിവരും.

ലോക്‌പാല്‍ നിയപ്രകാരം എന്‍ ജി ഒ സംഘടനകളെ പൊതുസേവകരുടെ ഗണത്തില്‍പ്പെടുത്തും. വിദേശ ഫണ്ടുകൾ കൈപ്പറ്റി ചില എൻ ജി ഒകൾ നിയമ വിധേയമല്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്നതായി സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ സംശയമുള്ള 18 വിദേശ ഫണ്ടിങ് എജന്‍സികൾ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ് .

Post your comments