Global block

bissplus@gmail.com

Global Menu

മുഖം മിനുക്കി സ്കോർപിയോ വരുന്നു

ന്യൂഡൽഹി : പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ സ്‌കോര്‍പിയോയുടെ ഹൈബ്രിഡ് വേർഷനുമായി വിപണി കീഴടക്കാൻ എത്തുന്നു. ഇന്റലി ഹൈബ്രിഡ് എന്ന സാങ്കേതിക വിദ്യയാണ് പുതിയ മോഡലിന്റെ പ്രത്യേകത. ഈ മോഡലിന്റെ വിപണി വില 7 ലക്ഷം മുതല്‍ 14.01 ലക്ഷം വരെയാണ്. ആക്‌സലറേഷന്‍ സമയത്ത് ഇന്ധനത്തോടൊപ്പം ഇലക്ട്രിക് പവര്‍ പ്രവഹിപ്പിക്കുവാൻ കഴിയുന്ന ഇന്റലി ഹൈബ്രിഡ് എന്ന സാങ്കേതിക വിദ്യയാണ് പുതിയ സ്കോർപിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ വാഹനത്തിന് ഏഴ് ശതമാനത്തോളം അധിക ഇന്ധനക്ഷമത ഉറപ്പാക്കാന്‍ കഴിയും. ഇന്ത്യയിൽ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഉളള മൂന്നാമത്തെ വാഹനമാണ് സ്‌കോര്‍പിയോ. ഹൈബ്രിഡ് ടെക്‌നോളജി സംവിധാനം ഉൾപ്പെടുത്തിയതല്ലാതെ രൂപത്തില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ലാതെയാണ് സ്‌കോര്‍പിയോ എത്തുന്നത്.

120 പി.എസ് പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ എൻജിനാണ് വാഹനത്തിലുള്ളത്. സ്‌കോര്‍പിയോ എസ് 4, എസ് 4 പ്ലസ്, എസ് 4 പ്ലസ് 4 ഡബ്യു.ഡി, എസ് 6 പ്ലസ്, എസ് 8, എസ് 10 2 ഡബ്ലു.ഡി, എസ് 10 4 ഡബ്ലുഡി എന്നീ മോഡലുകളിലാണ് പുതിയ സ്കോർപിയോ എത്തുന്നത് 

മുൻപ് ഡല്‍ഹിയില്‍ 2000 സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായ ഒരു മോഡലാണ് സ്‌കോര്‍പിയോ എന്നാൽ പ്രകൃതി സൗഹൃദ ഹൈബ്രിഡ് മോഡൽ അവതരിപ്പിക്കുന്നതോടെ വീണ്ടും വിപണിയിൽ സജീവമാകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Post your comments