Global block

bissplus@gmail.com

Global Menu

ഇനി അമേരിക്കൻ കോഴിക്കാൽ കഴിക്കാം

കൊച്ചി: അമേരിക്കൻ കോഴിക്കാൽ ഇന്ത്യൻ വിപണികളിലേക്കെത്തുന്നു. ശീതീകരിച്ച അമേരിക്കൻ ഇറച്ചി പകുതി വിലക്ക് നമ്മുടെ വിപണികളില്‍കളില്‍ ലഭിക്കും . കോഴികർഷകരാണ് ഇതിലൂടെ പ്രതിസന്ധിയിലാകുന്നത്. പ്രത്യേകിച്ചും കേരളത്തിലെ കർഷകരെ ഇത് സാരമായി ബാധിക്കുന്നതാണ്. ഈ  നീക്കത്തിനെതിരെ ഇന്ത്യ ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ)യില്‍ നടത്തിയ നിയമയുദ്ധം പരാജയപ്പെട്ടിരുന്നു.

 അമേരിക്കയിൽ നിന്ന് ഇറക്കുമതി തടയുന്നതിനുവേണ്ടി ഇന്ത്യ രണ്ട് നിബന്ധനകള്‍ മുന്നോട്ടു വച്ചിരുന്നു. ഹോർമോണുകൾ കുത്തി വച്ച കോഴിയുടെ ഇറച്ചി, ആറു മാസത്തിൽ കൂടുതൽ പഴക്കമുള്ള ശീതീകരിച്ച ഇറച്ചി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അനുവദിക്കരുതെന്ന് ഇന്ത്യ വാദിച്ചു. ഈ നിബന്ധനകൾ എല്ലാം  കൃത്യമായി ഇന്ത്യയിൽ നടപ്പാക്കുന്നുണ്ട് എന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അമേരിക്കൻ ഇറച്ചി വരവിന് വഴി യൊരുക്കിയത്. 

അമേരിക്കൻ കോഴിക്കാലുകൾക്ക് ഇന്ത്യയിൽ 50 മുതൽ 60 രൂപ വരെയാണ് വില. എന്നാൽ അതേസമയം ആഭ്യന്തര വിപണിയില്‍ കോഴി ഇറച്ചിയ്ക്ക് കിലോ 140 രൂപ വരെയാണ് വില. ഇത്തരത്തിൽ വില കുറച്ച് ഇറച്ചി ലഭിക്കുമ്പോൾ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ അമേരിക്കൻ ഇറച്ചിയെയാകും ആശ്രയിക്കുക. ഇത് ചെറുകിട കോഴി കർഷകരെ വളരെയധികം ബാധിക്കുക തന്നെ ചെയ്യും

നാലോ, അഞ്ചോ  വർഷം  പഴകിയ ശീതീകരിച്ച കോഴി ഇറച്ചികൾ അമേരിക്ക കയറ്റുമതി ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ചൈന, റഷ്യ, തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയുടെ കോഴി ഇറച്ചി ഇറക്കുമതി നിരോധിച്ചിരുന്നു. ഇറക്കുമതി പൂർണ്ണമായി നിർത്തുകയോ, ഉത്പാദന ചെലവ് കുറയ്ക്കുകയോ ചെയ്യണമെന്ന് ആള്‍ ഇന്ത്യ പോള്‍ട്രി അസോസിയേഷന്‍ ഭാരവാഹികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post your comments