Global block

bissplus@gmail.com

Global Menu

ഹിന്ദ്‌ലാബ്‌സ് സണ്‍ഡേ ഡയബറ്റിക് ക്ലിനിക്ക് ആരംഭിച്ചു

തിരുവനന്തപുരം: എച്ച്എല്‍എല്‍ ഹിന്ദ്‌ലാബ്‌സ് ഡയഗ്നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ സണ്‍ഡേ ഡയബറ്റിക് ക്ലിനിക്ക് ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു എതിര്‍വശം ട്രിഡ കോംപ്ലക്‌സിലാണ് ഹിന്ദ്‌ലാബ്‌സ് പ്രവര്‍ത്തിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ ആദ്യ ഡയബറ്റിക് ക്ലിനിക്കിന്റെ മേധാവിയായിരുന്ന ഡോ. ദിനേശ് പ്രഭുവാണ് സണ്‍ഡേ ഡയബറ്റിക് ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത്.

രാവിലെ 10 മുതല്‍ 12 വരെ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ഡോക്ടറുടെ സേവനത്തിന് പുറമേ പ്രമേഹം നിര്‍ണയിക്കുന്നതിനുള്ള സ്‌ക്രീനിങ്ങും തുടര്‍ചികിത്സ ആവശ്യമായവര്‍ക്കുള്ള വിദഗ്ദ്ധ പരിശോധനകളും ലഭ്യമാണ്. രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന, എച്ച്ബിഎ1സി, ക്രിയാറ്റിന്‍ തുടങ്ങിയ പരിശോധനകളും ഡോക്ടറുടെ സേവനവും ഉള്‍പ്പെടുന്ന പാക്കേജിന് 500 രൂപയാണ് ഈടാക്കുന്നത്. 

കേരളത്തില്‍ 80 ശതമാനം പേരും ഓഫീസ് ജോലിയുള്ളവരോ വ്യാപാരസ്ഥാപനങ്ങളുമായിബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോ ആണ്. ഞായറാഴ്ച്ച അവധി ദിവസമായതിനാലാണ് ഇത്തരമൊരു സംരംഭത്തിന് ഹിന്ദ്‌ലാബ്‌സ് മുന്‍കൈ എടുത്തത്.

 ഐടി മേഖലയുടെ വികസനം പ്രമേഹരോഗികളുടെ എണ്ണം കൂട്ടിയതായി ഡോ. ദിനേശ് പ്രഭു ചൂണ്ടിക്കാട്ടി. വ്യായാമത്തിന്റെ കുറവും, സമയക്രമം പാലിക്കാത്ത ഭക്ഷണ ശീലവുമാണ് ഇതിന് പ്രധാന കാരണം. ഐടി മേഖലയിലെ ജീവനക്കാര്‍ക്ക് സണ്‍ഡേ ക്ലിനിക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ ക്ലിനിക് സേവനങ്ങള്‍ക്കായി 9400027969 എന്ന നമ്പരില്‍ മുന്‍കൂട്ടി വിളിച്ച് സന്ദര്‍ശനാനുമതി എടുക്കാം. 

 

Post your comments