Global block

bissplus@gmail.com

Global Menu

യു.എസ്.ടി ഗ്ലോബലിന് 2016 ബ്രോണ്‍സ് സ്റ്റീവി പുരസ്ക്കാരം

തിരുവനന്തപുരം :  യു.എസ്.ടി ഗ്ലോബലിന് ഈ വര്‍ഷത്തെ അമേരിക്കന്‍ ബിസിനസ്സ് അവാര്‍ഡുകളില്‍ മികച്ച ഹ്യൂമണ്‍ റിസോഴ്സസ്  ഡിപ്പാര്‍ട്ട്മെന്‍റ് വിഭാഗത്തില്‍ ബ്രോണ്‍സ് സ്റ്റീവി പുരസ്ക്കാരം ലഭിച്ചു. അമേരിക്കന്‍ ബിസിനസ്സ് അവാര്‍ഡുകള്‍, അഥവാ സ്റ്റീവിസ്, കമ്പനികളുടെ നേട്ടങ്ങള്‍ക്കാണ് വര്‍ഷം തോറും നല്‍കി വരുന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ലഭിക്കുന്ന പതിനായിരത്തോളം നാമനിര്‍ദ്ദേശപത്രികകളെ 250-ഓളം ഗ്ലോബല്‍ എക്സിക്യുട്ടിവുകളാണ് വിശകലനം ചെയ്യുന്നത്. 

പ്രാഗല്‍ഭ്യ മൂല്യമുളള യു.എസ്.ടി ഗ്ലോബലിന്‍റെ ഹ്യൂമണ്‍ റിസോഴ്സസ് വിഭാഗം സാങ്കേതിക വിദ്യയിലൂടെ ജീവിത പരിവര്‍ത്തനമെന്ന ലക്ഷ്യത്തിന് വേണ്ടി പ്രയത്നിക്കുന്നു. കാര്യക്ഷമതയുളള മാനവ വിഭവ ശേഷി വിഭാഗത്തിന്‍റെ പരിശ്രമങ്ങള്‍ കമ്പനിയുടെ മുന്നോട്ടുളള കുതിപ്പിന് ചുക്കാന്‍ പിടിക്കുന്ന ഒന്നാണ്. യു.എസ്.ടി ഗ്ലോബലിന്‍റെ സ്റ്റെപ് ഇറ്റ് അപ് അമേരിക്ക യുടെ വിജയത്തെ തുടര്‍ന്ന്. ഇന്ത്യയില്‍ നടപ്പിലാക്കിയ ഇംപാക്ട് ഇന്ത്യയെന്ന പരിപാടി രാജ്യത്തിന്‍റെ പലഭാഗത്തുനിന്നുമായി 10000 ത്തോളം ഭിന്നശേഷി വിഭാഗകാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുളളതാണ്.

പ്രഗല്‍ഭരായ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ നിലനിര്‍ത്തുന്നതിലും കമ്പനി കൈക്കൊളളുന്ന ശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ലക്ഷ്യ പ്രധാനമായ നേതൃത്വപാടവം, ഉഭോക്താക്കള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ ആഭിമുഖ്യം തുടങ്ങിയ മേഖലകളില്‍ വിദ്ഗദ്ധ പരിശീലനം ഞങ്ങള്‍ ജീവനക്കാര്‍ക്ക് പ്രദാനം ചെയ്യുന്നതില്‍ ശ്രദ്ധിക്കാറുണ്ട് എന്ന് യു.എസ്.ടി ഗ്ലോബലിന്‍റെ ചീഫ് പീപ്പിള്‍ ഓഫീസര്‍ മനു ഗോപിനാഥ് പറഞ്ഞു.

Post your comments