Global block

bissplus@gmail.com

Global Menu

സൗദിയിൽ സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നു

റിയാദ്: പ്രവാസി മലയാളികളെ പ്രതിസന്ധിയിലാക്കി സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നു. സൗദിയിലെ ചെറിയ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് സ്വദേശികളെയും, വലിയ സ്ഥാപനങ്ങളിൽ 10 മുതൽ 49 സ്വദേശി ജീവനക്കാരെയും ഉൾപ്പെടുത്തണം എന്നാണ് പുതിയ നിയമം. 

നിതാഖത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്വദേശിവത്കരണ നിബന്ധനകൾ തൊഴില്‍ മന്ത്രാലയം പുന:പരിശോധിച്ചാണ് പുതിയ നിയമം കൊണ്ട് വരുന്നത്. ഇതോടെ ചെറുകിട സ്ഥാപനങ്ങളിൽ ഒരു സ്വദേശി മതിയെന്ന നിലവിലെ നിയമത്തിനാണ് ഇവിടെ മാറ്റം സംഭവിച്ചിരിക്കുന്നത്. ഈ നിയമം നടപ്പാകുന്നതോടെ നല്ലൊരു ഭാഗം മലയാളിയുടെയും ജോലിക്ക് മങ്ങലേൽക്കും. 

സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച് തൊഴിൽ മന്ത്രാലയം സ്ഥാപന ഉടമകൾക്കിടയിൽ സർവ്വേ  നടത്തുന്നുണ്ട്. സ്ഥാപന ഉടമകൾക്കും, തൊഴിലാളികൾക്കും ഇടയിൽ ഇത് എത്ര മാത്രം ഗുണകരമാണെന്ന് അറിയുവാനുള്ള ലക്ഷ്യത്തോടെയാണ് സർവ്വേ നടത്തുന്നത്. സർവ്വേയിൽ സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് അനുകൂലമായിട്ടാണ് റിപ്പോർട്ട് എന്ന് സൂചനയുണ്ട്. നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടികളുണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Post your comments