Global block

bissplus@gmail.com

Global Menu

സ്വിഫ്റ്റ് ഡി എൽ എക്സ് ഇന്ത്യൻ വിപണിയിലേക്ക്‌

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് വാഹനമായ  സ്വിഫ്റ്റി’ന്റെ പുതിയ ലിമിറ്റഡ് എഡിഷൻ 'സ്വിഫ്റ്റ് ഡി എൽ എക്സ്’ വിപണി കീഴടക്കാൻ എത്തുന്നു. ‘സ്വിഫ്റ്റ് മോഡലുകളായ 'എൽ എക്സ് ഐ’,‘എൽ ഡി ഐ’തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് 'സ്വിഫ്റ്റ് ഡി എൽ എക്സ്’ ആവിഷ്കരിച്ചത്.

സമയം, ദിവസം, ഇന്ധനക്ഷമത തുടങ്ങിയ വിവരങ്ങൾ നൽകുന്ന മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, സുരക്ഷ പ്രധാനം ചെയ്യുന്ന സെൻട്രൽ ലോക്കിങ്ങ് സംവിധാനം ,ചൈൽഡ് സേഫ്റ്റി ലോക്ക്, പവർ വിൻഡോ, ഫോഗ് ലാംപ് എന്നിവ ഈ കാറിന്റെ പ്രത്യേകതകളാണ്. 1.2 ലിറ്റർ, വി ടി വി ടി, കെ സീരീസ് പെട്രോൾ എൻജിനിലും , 1.3 ലിറ്റർ,  ഡി ഡി ഐ എസ് ഡീസൽ എൻജിനിലുമാണ് സ്വിഫ്റ്റ് ഡി എൽ എക്സ് ലഭിക്കുക. ബ്ലൂടൂത്ത് കണക്ടിവിറ്റി, മുൻ വാതിലുകളിലെ സ്പീക്കര്‍, യു എസ് ബിയും സഹിതം ടു ഡിൻ സോണി എഫ് എം മ്യൂസിക് സിസ്റ്റം തുടങ്ങിയവയും സ്വിഫ്റ്റ് ഡി എൽ എക്സിന്റെ പ്രത്യേകതയാണ്. പെട്രോൾ എൻജിന് 4.54 ലക്ഷവും, ഡീസൽ എൻജിന് 5.95 ലക്ഷം രൂപയുമാണ് ഡൽഹി ഷോറൂം വില. സ്വിഫ്റ്റ് ഡി എൽ എക്സ് ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തും. 

Post your comments