Global block

bissplus@gmail.com

Global Menu

റേഷൻ വാങ്ങാൻ ഇനി വിരലടയാളം

ആലപ്പുഴ :  റേഷൻ വാങ്ങാൻ വിരലടയാള  സംവിധാനം വരുന്നു. ഭക്ഷ്യസുരക്ഷാ  നിയമം  പ്രാവർത്തികമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ്  ഈ  സമ്പ്രദായം കൊണ്ടു  വന്നിരിക്കുന്നത്.

മൂന്ന് മാസത്തിനകം വിരലടയാള  സംവിധാനം നിലവിൽ വരും. ഇതിനായി സംസ്ഥാനത്തെ 14,267  റേഷൻ കടകളിൽ  ബയോമെട്രിക് യന്ത്രം വാങ്ങുന്നതിന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് തീരുമാനിച്ചു .കുടുംബത്തിലെ ഏതൊരു വ്യക്തിക്കും റേഷൻ കടയിലെ ബയോമെട്രിക് യന്ത്രത്തില്‍ വിരലമര്‍ത്തി സാധനങ്ങൾ വാങ്ങാവുന്നതാണ്. ഉപഭോക്താക്കൾക്ക്  സ്ഥിരമായി ഒരു റേഷൻ കടയെ തന്നെ ആശ്രയിക്കേണ്ടി വരില്ല . ഏതു റേഷൻ കടയിൽ  നിന്നും ഈ സംവിധാനത്തിലൂടെ സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

കാർഡ് ഉടമകളുടെ ആധാർ വിവരങ്ങൾ ഓൺലൈനിലൂടെ വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇതു പ്രാവർത്തികമാക്കുക. ആധാർ കാർഡ്  നമ്പർ നൽകാതെ പുതിയ റേഷൻ കാർഡിനായി അപേക്ഷ  നൽകിയവരിൽ നിന്ന് ആധാർ നമ്പർ സ്വീകരിക്കും.

ഭക്ഷ്യസാധനങ്ങൾ ഉപഭോക്താക്കൾ വാങ്ങുമ്പോൾ അതേസമയം തന്നെ സംസ്ഥാന ഭക്ഷ്യവകുപ്പിനും, കേന്ദ്രഭക്ഷ്യ മന്ത്രാലയത്തിനും സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്.

 ഈ  സംവിധാനത്തിലൂടെ റേഷൻ വിതരണത്തിലുണ്ടാക്കുന്ന ക്രമക്കേട് തടയുക എന്നതാണ് ലക്ഷ്യം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയത്തിന്റെ ഭാഗമായി വിരലടയാള സംവിധാനം നേരത്തെ ആരംഭിച്ചിരുന്നു.

 

Post your comments