Global block

bissplus@gmail.com

Global Menu

യു എ എൻ : ഇ പി എഫ് ഒ ഇളവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: പി.എഫിൽ നിന്നും തുക പിൻവലിക്കുന്ന ഘട്ടത്തിൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) നിർബന്ധമാക്കിയ ഉത്തരവിൽ ഇപിഎഫ്ഒ ഇളവ് പ്രഖ്യാപിച്ചു. 2014 ജനുവരിക്ക് മുൻപ് വിരമിച്ച ജീവനക്കാർക്കാണ് ഇളവ് ബാധകം. 

വിരമിച്ച ശേഷം പിഎഫ് തുക പിൻവലിക്കാൻ യുഎഎൻ നമ്പർ നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബറിൽ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ 2014 ജനുവരി ഒന്നിന് മുൻപ് വിരമിച്ച ജീവനക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് ഈ ഉത്തരവിൻ മേൽ ഇളവ് പ്രഖ്യാപിക്കാൻ തീരുമാനമായത്.

കൂടാതെ യുഎഎൻ ലഭിച്ചിട്ടില്ലാത്തവർക്ക് പ്രത്യേക സാഹചര്യത്തിൽ ഇളവ് നൽകാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. 

2014 ജനുവരി മുതൽ ഇപിഎഫ് അംഗങ്ങളായിരുന്നവർക്കാണ് അതേ വർഷം ജൂലൈ മുതൽ യു.എ.എൻ അനുവദിച്ചു തുടങ്ങിയത്. നിലവിൽ നാലു കോടിയിലേറെ ആളുകൾക്ക് നമ്പർ ലഭിച്ചു കഴിഞ്ഞു. പാൻ, ആധാർ നമ്പറുകളുമായി ബന്ധപ്പെടുത്തിയാണ് യുഎഎൻ ലഭിക്കുക

Post your comments