Global block

bissplus@gmail.com

Global Menu

പണമിടപാടുകൾ നിയന്ത്രിക്കാൻ ശുപാർശ

ന്യൂഡൽഹി: കള്ളപ്പണം തടയുന്നത്തിന്റെ ഭാഗമായി മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാട് നേരിട്ട് നടത്തുന്നതിൽ നിയന്ത്രണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ശുപാർശ നൽകി. 

വ്യക്തികൾക്ക് കൈവശം സൂക്ഷിക്കാവുന്ന തുക 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തണമെന്നും സുപ്രീം കോടതിക്ക് സമർപ്പിച്ച ശുപാർശയിൽ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന റിട്ട.ജസ്റ്റിസ് എം.ബി ഷായുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി യുടെ അഞ്ചാമത് റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. നിയമാനുസൃതമല്ലാത്ത സമ്പദ്യം പലരും പണമായി തന്നെ സൂക്ഷിക്കുന്നതായി റിപ്പോർട്ടിൽ ചുണ്ടികാണിക്കുന്നു. മൂന്ന് ലക്ഷത്തിന് മുകളിൽ പണമിടപാട് നടത്തുന്നത് നിയമ വിരുദ്ധമാക്കണമെന്നും, ഇത്തരം ഇടപാട് നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.കൂടാതെ 15 ലക്ഷത്തിന് മുകളിൽ പണം കൈയിൽ സൂക്ഷിക്കണമെങ്കിൽ നികുതി വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന വ്യവസ്ഥ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Post your comments