Global block

bissplus@gmail.com

Global Menu

വിമാന ടിക്കറ്റ് റദ്ദാക്കാം, ഫീസ് അധികമാവില്ല

ന്യൂഡൽഹി : ഇനി വിമാന ടിക്കറ്റ് റദ്ദാക്കുമ്പോൾ യാത്രക്കാർക്ക് അധികം തുക നഷ്ടമാകില്ല. വിമാന ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള ഫീസ് ആഗസ്റ്റ് ഒന്നു മുതല്‍ കുറയ്ക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം ലഭിച്ചു. മുൻപ് വിമാനയാത്രക്കാർ ടിക്കറ്റ് റദ്ദാക്കുമ്പോൾ ഭീമമായ തുകയാണ് പിഴയായി വിമാന കമ്പനികൾക്ക് നൽകേണ്ടിയിരുന്നത്.

എന്നാൽ ആഗസ്റ്റ് ഒന്നു മുതലുള്ള ടിക്കറ്റ് റദ്ദാക്കലുകള്‍ക്ക് യാത്രക്കാരുടെ കൈയിൽ നിന്ന് അധിക നിരക്കുകള്‍ ഈടാക്കരുതെന്ന് വിമാനക്കമ്പനികളോട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) നിര്‍ദ്ദേശം നൽകി. ഈ തീരുമാനം വിമാന യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണ്.

കൂടാതെ മറ്റു ചില പുതിയ നിർദ്ദേശങ്ങളും ഡിജിസിഎ വിമാനകമ്പനികള്‍ക്ക് നൽകിയിട്ടുണ്ട്. റീഫണ്ട് തുക എത്രയായിരിക്കുമെന്ന് വിമാന കമ്പനികൾ യാത്രക്കാരെ അറിയിച്ചിരിക്കണം. യാത്രക്കാർക്കുണ്ടാവുന്ന സംശയങ്ങൾ വളരെ വ്യക്തമായി തന്നെ മനസിലാക്കി കൊടുക്കണം. എല്ലാത്തരത്തിലുള്ള ടിക്കറ്റുകളുടെ റദ്ദാക്കലിനും നിര്‍ദ്ദേശം ബാധകമാണ്. റീഫണ്ട് തുക യാത്രക്കാർക്ക് പണമായി നൽകുകയോ, ക്രെഡിറ്റിലേക്ക് കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാവുന്നതാണ് .

Post your comments